Friday, November 11, 2011

അഗര്‍ത്തല

എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുടെ അനുയായിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ അനില്‍ ധന്‍ടോരി വെടിയുണ്ടകള്‍ കൈവശം വച്ചതിനു പിടിയിലായി. അഗര്‍ത്തല വിമാനത്താവളത്തില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്. രാഹുലിന്‍റെ ത്രിപുരയിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു.

വിമാനത്താവളത്തില്‍ പരിശോധനയ്ക്കിടെയാണു ധന്‍ടോരിയുടെ ബാഗില്‍ നിന്നു തിരകള്‍ കണ്ടെത്തിയത്. രാഹുലിന്‍റെ പരിപാടിയുടെ ഭാഗമായുളള തയാറെടുപ്പുകള്‍ക്ക് ഒരാഴ്ച മുന്‍പാണു ധന്‍ടോരിയെത്തിയത്. തയാറെടുപ്പുകള്‍ക്കു ശേഷം മടങ്ങാനെത്തിയപ്പോഴാണു സംഭവം.

ഹരിയാന നിയമസഭാംഗമായ ധന്‍ടോരിയെ സിഐഎസ്എഫ് പൊലീസിനു കൈമാറാതെ വിട്ടയച്ചു. സംഭവത്തെ തുടര്‍ന്നു സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ വിമാനത്താവളത്തില്‍ എത്തി. തുടര്‍ന്നായിരുന്നു ധന്‍ടോരിയുടെ മോചനം. സിഎസ്എഫ് ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയാറായില്ല.

No comments:

Post a Comment