1, ഇന്റര്‍നെറ്റ് എക്‌സ്‌പ്‌ളോറര്‍, 2, ഗൂഗിള്‍ ക്രോം, 3, മോസില്ല ഫയര്‍ഫോക്‌സ്
വെബ് ബ്രൗസറുകളുടെ റേറ്റിംഗില്‍ ആദ്യമായി മോസില ഫയര്‍ഫോക്‌സിനെ പിന്തള്ളി ഗൂഗിള്‍ ക്രോം രണ്ടാം സ്ഥാനത്തെത്തി. ഇതോടെ ഒന്നാമതുള്ള മൈക്രോസോഫ്‌റ്റ് ഇന്റര്‍നെറ്റ് എക്‌സ്‌പ്‌ളോററുമായുള്ള വ്യത്യാസം കുറയ്‌ക്കാനും ഗൂഗിള്‍ ക്രോമിന് സാധിച്ചിട്ടുണ്ട്. നവംബര്‍ മാസത്തെ റേറ്റിംഗ് പ്രകാരമാണ് ഗൂഗിള്‍ ക്രോം രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തിയത്. വെബ് അനലിസ്‌റ്റ് സ്ഥാപനമായ സ്‌റ്റാറ്റ് കൗണ്ടര്‍ റിപ്പോര്‍ട്ട് പ്രകാരമാണിത്.
ഇനിമുതല്‍ വെബ് ബ്രൗസിംഗ് രംഗത്തെ മല്‍സരം ഐ ടി രംഗത്തെ അതികായരായ ഗൂഗിളും മൈക്രോസോഫ്‌റ്റും തമ്മിലായിരിക്കും. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ നവംബറില്‍ ഇരട്ടി വളര്‍ച്ച കൈവരിക്കാന്‍ ഗൂഗിള്‍ ക്രോമിന് സാധിച്ചു. 25.7 ശതമാനം വിപണിവിഹിതമാണ് ക്രോമിനുള്ളത്. 31.2 ശതമാനം വിപണി വിഹിതമുള്ള ഫയര്‍ഫോക്‌സിന് ഇപ്പോല്‍ 25.2 ശതമാനം മാത്രമാണുളളത്. എന്നാല്‍ 48.2 ശതമാനം വിപണിവിഹിതമുണ്ടായിരുന്ന എക്‌സ്‌പ്‌ളോററിന് 40.6 ശതമാനമായി കുറഞ്ഞു. 5.9 ശതമാനം മാത്രം വിപണിവിഹിതമുള്ള ആപ്പിള്‍ സഫാരി നാലാമതും ഒപ്പേറ അഞ്ചാം സ്ഥാനത്തുമാണ്.
No comments:
Post a Comment