Saturday, December 3, 2011

നോകിയ ആശ ഫോണുകള്‍ ഈ മാസം ഇന്ത്യയില്‍


ഇന്ത്യയിലെ


ആശ 200 ഡിസംബര്‍ മദ്ധ്യത്തോടെയും ആശ 300 ജനുവരി ആദ്യവും ഇന്ത്യയില്‍ പുറത്തിറക്കുമെന്ന്‌ നോകിയ വക്‌താവ്‌ അറിയിച്ചു. മൊബൈല്‍ഫോണ്‍ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന നോകിയ ആശ ഫോണുകള്‍ ഈ മാസം വിപണിയിലെത്തും. സിംബിയന്‍ എസ്‌40 ഓപ്പറേറ്റിംഗ്‌ സിസ്‌റ്റത്തില്‍ റണ്‍ ചെയ്യുന്ന നോകിയ ആശ 300, ആശ 200 എന്നീ മോഡലുകളാണ്‌ ഈ മാസം ഇന്ത്യന്‍ വിപണിയിലെത്തുന്നത്‌. ആഗോളതലത്തില്‍ ഇക്കഴിഞ്ഞ ഒക്‌ടോബറില്‍ ലണ്ടനിലാണ്‌ നോകിയ ആശ ഫോണ്‍ പുറത്തിറക്കിയത്‌.

നോകിയയുടെ ആദ്യ ക്വിവര്‍ട്ടി-ഡ്യൂവല്‍ സിം മോഡലാണ്‌ ആശ 200. ഒരൊറ്റ ക്‌ളിക്ക്‌ വഴി ഫേസ്‌ബുക്ക്‌, ജി-മെയില്‍ ഉള്‍പ്പടെയുള്ള ഇന്റര്‍നെറ്റ്‌ സംവിധാനത്തിലേക്ക്‌ കടക്കാനാകുമെന്നതാണ്‌ ഇതിന്റെ മുഖ്യ സവിശേഷത. 2 എംപി ക്യാമറയും സ്‌റ്റീരിയോ എഫ്‌ എം റേഡിയോയും ആശ 200ന്റെ പ്രത്യേകതയായിരിക്കും. ടച്ച്‌സ്‌ക്രീനും കീപാഡും ഉള്ള മോഡലാണ്‌ ആശ 300. അതിവേഗ ഇന്റര്‍നെറ്റിനായി ത്രീജി, മികച്ച ചിത്രങ്ങളെടുക്കാന്‍ 5 എം പി ക്യാമറ എന്നിവയും ഇതിന്റെ ആകര്‍ഷകമായ സവിശേഷതകളാണ്‌. ക്യാമറ ഉപയോഗിച്ച്‌ പകര്‍ത്തുന്ന ചിത്രങ്ങള്‍ എഡിറ്റ്‌ ചെയ്യുന്നതിനായി നോകിയ ഗ്യാലറി എന്ന ആപ്‌ളിക്കേഷനും ആശ 300ലുണ്ട്‌. അതേസമയം ആശ ഫോണുകളുടെ വില പ്രഖ്യാപിക്കാന്‍ നോകിയ വക്‌താവ്‌ തയ്യാറായില്ല. ആശ ഫോണുകള്‍ക്ക്‌ 4000-6000 രൂപയായിരിക്കും വില എന്നാണ്‌ വിദഗ്‌ദ്ധര്‍ പറയുന്നത്‌.

പൂര്‍ണമായും ചെറുപ്പക്കാരെ ഉദ്ദേശിച്ചാണ്‌ ആശ പുറത്തിറക്കുന്നതെന്ന്‌ നോകിയ ഇന്ത്യ എം ഡി ശിവകുമാര്‍ പറഞ്ഞു. കുറഞ്ഞ വിലയില്‍ കൂടുതല്‍ സൗകര്യങ്ങളുള്ള ഒരു സ്‌മാര്‍ട്‌ഫോണ്‍ ലഭ്യമാക്കുക എന്നതാണ്‌ ആശയിലൂടെ നോകിയ ലക്ഷ്യമിടുന്നത്‌. മൊബൈല്‍ ഇന്റര്‍നെറ്റ്‌ സംഗീതാസ്വാദനം തുടങ്ങിയ രംഗത്ത്‌ ഏറെ വിപ്‌ളവം സൃഷ്‌ടിക്കുന്ന ഒന്നായിരിക്കും നോകിയ ആശ ഫോണ്‍ എന്നും ശിവകുമാര്‍ പറഞ്ഞു. നിലവില്‍ ഇന്ത്യയില്‍ മൈക്രോമാക്‌സ്‌, കാര്‍ബണ്‍ തുടങ്ങിയ പ്രാദേശിക കമ്പനികളില്‍ നിന്ന്‌ കനത്ത വെല്ലുവിളിയാണ്‌ നോകിയ നേരിടുന്നത്‌. കഴിഞ്ഞവര്‍ഷങ്ങളെ അപേക്ഷിച്ച്‌ വിപണിവിഹിതത്തില്‍ 20 ശതമാനം വരെ കുറവുണ്ടായിട്ടുണ്ട്‌. ഇത്‌ തിരിച്ചുപിടിക്കാന്‍ ആശ സഹായക്കുമെന്നും ശിവകുമാര്‍ പറഞ്ഞു. അഞ്ച്‌ സിംകാര്‍ഡ്‌ വരെ ഉപയോഗിക്കാനാകുന്ന എക്‌സ്‌ 2-02 എന്ന മോഡല്‍ നോകിയ അവതരിപ്പിച്ചു.

No comments:

Post a Comment