Saturday, December 3, 2011

2011ലെ ടോപ്‌ സെര്‍ച്ചുകള്


ഇന്റര്‍നെറ്റ്‌ സെര്‍ച്ചിലെ വിവിധ വിഭാഗങ്ങളില്‍ 2011ല്‍ ഒന്നാമതെത്തിയത്‌ ആരൊക്കെ? ഏതൊക്കെ? കഴിഞ്ഞവര്‍ഷങ്ങളില്‍ രാഹൂല്‍ ഗാന്ധിയും, കത്രീന കൈഫും, ദീപികാ പദുകോണുമൊക്കെയാണ്‌ സെര്‍ച്ചില്‍ നിറഞ്ഞുനിന്നത്‌. എന്നാല്‍ ഈ വര്‍ഷം സെര്‍ച്ചില്‍ ഒന്നാമതെത്തിയത്‌ ആരൊക്കെയാണെന്ന്‌ നോക്കാം. യാഹൂ സെര്‍ച്ചിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടാണ്‌ ഇപ്പോള്‍ പുറത്തുവിടുന്നത്‌.

ഇന്റര്‍നെറ്റ്‌ സെര്‍ച്ചിലെ അതികായരായ ഗൂഗിളിന്റെ ടോപ്‌ സെര്‍ച്ച്‌ ലിസ്‌റ്റ്‌ പുറത്തിറങ്ങാനിരിക്കുന്നതേയുള്ളു. ഏതായാലും യാഹൂവിന്റെ റിപ്പോര്‍ട്ട്‌ ഒന്ന്‌ നോക്കാം...

1, പേഴ്‌സണ്‍ ഓഫ്‌ ദി ഇയര്‍- അന്നാ ഹസാരെ

അഴിമതിയ്‌ക്കെതിരായ ലോക്‌പാല്‍ ബില്‍ നടപ്പിലാക്കുക എന്ന ആവശ്യം ഉന്നയിച്ച്‌ ഡല്‍ഹിയില്‍ അന്നാ ഹസാരെ നടത്തിയ നിരാഹാര സമരം ശ്രദ്ധേയമായിരുന്നു. ഇതേത്തുടര്‍ന്നാണ്‌ അദ്ദേഹം ഇന്റര്‍നെറ്റ്‌ സെര്‍ച്ചിലും നിറഞ്ഞുനിന്നത്‌.

2, സ്‌പോര്‍ട്‌സ്‌ പേഴ്‌സണ്‍ ഓഫ്‌ ദി ഇയര്‍- സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

ഇന്ത്യന്‍ കായികലോകത്തിന്റെ ഐക്കണാണ്‌ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. എന്നാല്‍ 20 വര്‍ഷത്തിലധികമായി നീണ്ട സച്ചിന്റെ കരിയറില്‍ ഒരു ലോകകപ്പ്‌ വിജയം എത്തിയത്‌ ഈ വര്‍ഷമാണ്‌. ഇതുതന്നെയാണ്‌ സെര്‍ച്ചില്‍ സച്ചിനെ ഒന്നാമതെത്തിച്ചത്‌. കൂടാതെ കരിയറിലെ നൂറാം സെഞ്ച്വറിയുടെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന സച്ചിനെക്കുറിച്ച്‌ കൂടുതല്‍ അറിയാനുള്ള ആഗ്രഹവും സെര്‍ച്ചില്‍ അദ്ദേഹത്തെ സജീവമാക്കി.

3, സെലെബ്രിറ്റി ഓഫ്‌ ദി ഇയര്‍- കത്രീനി കൈഫ്‌

ഗ്‌ളാമര്‍ പരിവേഷം കൊണ്ട്‌ ബോളിവുഡില്‍ നിറഞ്ഞുനില്‍ക്കുന്ന കത്രീന കൈഫ്‌, കഴിഞ്ഞ വര്‍ഷങ്ങളിലും വിവിധ ഇന്റര്‍നെറ്റ്‌ സെര്‍ച്ചില്‍ ഒന്നാമതെത്തിയിരുന്നു. കത്രീനയുടെ ഹോട്ട്‌ ചിത്രങ്ങള്‍ക്ക്‌ വേണ്ടിയാണ്‌ ഉപയോക്‌താക്കള്‍ കൂടുതലും നെറ്റില്‍ തെരച്ചില്‍ നടത്തിയത്‌.

4, വേഡ്‌ ഓഫ്‌ ദി ഇയര്‍- ലോക്‌പാല്‍ ബില്‍

ഇന്റര്‍നെറ്റില്‍ ഏറ്റവുമധികം തെരഞ്ഞ വാക്ക്‌ ലോക്‌പാല്‍ ബില്‍ ആണെന്ന്‌ യാഹൂ റിപ്പോര്‍ട്ടില്‍ പറയുന്നു. അഴിമതിയ്‌ക്കെതിരായ നിയമമാണ്‌ ലോക്‌പാല്‍ ബില്‍. എന്നാലിത്‌ പൂര്‍ണമായ തോതില്‍ നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇന്നും നടക്കുകയാണ്‌.

5, ഇവന്റ്‌ ഓഫ്‌ ദി ഇയര്‍- ലോകകപ്പ്‌ ക്രിക്കറ്റ്‌

ഇന്ത്യയെ സംബന്ധിച്ച്‌ നെറ്റില്‍ ഏറ്റവുമധികം തെരഞ്ഞ ഇവന്റ്‌ ലോകകപ്പ്‌ ക്രിക്കറ്റാണ്‌. ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ ലോകകപ്പ്‌ നേടുക കൂടി ചെയ്‌തതോടെ ലോകകപ്പ്‌ ക്രിക്കറ്റ്‌-2011 എന്നത്‌ കൂടുതല്‍ പേര്‍ സെര്‍ച്ച്‌ ചെയ്‌തതായാണ്‌ യാഹൂ റിപ്പോര്‍ട്ട്‌ പറയുന്നത്‌.

6, ഗാഡ്‌ഗറ്റ്‌ ഓഫ്‌ ദി ഇയര്‍- സാംസങ്ങ്‌ ഗ്യാലക്‌സി ടാബ്‌

ആന്‍ഡ്രോയ്‌ഡിന്റെ കരുത്തില്‍ ആപ്പിള്‍ ഐപാഡിനെ വെല്ലുവിളിച്ച ഗ്യാലക്‌സി ടാബാണ്‌ ഈ വര്‍ഷം ഏറ്റവുമധികം സെര്‍ച്ച്‌ ചെയ്യപ്പെട്ട ഗാഡ്‌ഗറ്റ്‌.

7, മൂവി ഓഫ്‌ ദി ഇയര്‍- മര്‍ഡര്‍ 2

ഏഴ്‌ വര്‍ഷം മുമ്പ്‌ പുറത്തിറങ്ങിയ മര്‍ഡര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്‌. അനുരാഗ്‌ കശ്യപ്‌ സംവിധാനം ചെയ്‌ത ഈ ചിത്രത്തിന്റെ റിവ്യൂ, പ്രിവ്യൂ, ഗ്യാലറി എന്നിവയ്‌ക്കായി നിരവധി സെര്‍ച്ചുകളുണ്ടായിരുന്നു.

8, ഡെസ്‌റ്റിനേഷന്‍ ഓഫ്‌ ദി ഇയര്‍- ഗോവ

സഞ്ചാരികള്‍ക്ക്‌ എന്നും ഇഷ്‌ടപ്പെട്ട പറുദീസയാണ്‌ ഗോവ. അതുകൊണ്ടുതന്നെ ഗോവയെക്കുറിച്ച്‌ കൂടുതല്‍ അറിയാന്‍ നെറ്റില്‍ പരതുന്നത്‌ സ്വാഭാവികമാണ്‌.

9, കാര്‍ ഓഫ്‌ ദി ഇയര്‍- മാരുതി സുസുകി സ്വിഫ്‌റ്റ്‌

മാരുതിയുടെ ജനപ്രിയ കാറായ സ്വിഫ്‌റ്റ്‌ പരിഷ്‌ക്കരിച്ച്‌ പുറത്തിറക്കിയത്‌ ഈ വര്‍ഷമാണ്‌. കാര്‍ പുറത്തിറക്കുന്നതിന്‌ മുമ്പ്‌ 50000 ബുക്കിംഗാണ്‌ നടന്നത്‌. സ്വിഫ്‌റ്റിന്റെ സ്വീകാര്യത എത്രയെന്ന്‌ മനസിലാക്കാന്‍ ഇതുമാത്രം മതി. സെര്‍ച്ചില്‍ ഒന്നാമതെത്താനും കാരണം ഈ സ്വീകര്യത തന്നെ.

10, ലൈഫ്‌ സ്‌റ്റൈല്‍ ടേം ഓഫ്‌ ദി ഇയര്‍- യോഗ

ആരോഗ്യ സംരക്ഷണത്തിനായി കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഇക്കാലത്ത്‌ യോഗയുടെ പ്രസക്‌തിയും വര്‍ദ്ധിക്കുന്നു. നെറ്റ്‌ വഴിയും യോഗയെക്കുറിച്ച്‌ മനസിലാക്കാനാന്‍ ഏറെ

No comments:

Post a Comment