ലാവ എ 16- ഒരിക്കലും തകര്‍ക്കാനാകാത്ത സ്‌മാര്‍ട്ട്‌ഫോണ്‍!
പ്രശസ്‌ത മൊബൈല്‍ഫോണ്‍ നിര്‍മ്മാതാക്കളായ ലാവ പുതിയ സ്‌മാര്‍ട്ട് ഫോണ്‍ പുറത്തിറക്കി. എ 16 എന്ന പേരില്‍ അറിയപ്പെടുന്ന പുതിയ ഫോണ്‍ അത്ര പെട്ടെന്ന് തകര്‍ക്കാനാകില്ല. അതായത് 120 കിലോ വരെ ഭാരം വരെ ലാവ എ 16 താങ്ങുമെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശ വാദം. 4000-5000 രൂപ വരെയാണ് ഇതിന്റെ വില. ചെറുപ്പക്കാരുടെ ഹരമായ എം ടി വി ചാനലുമായി ചേര്‍ന്നാണ് ലാവ എ 16 പുറത്തിറക്കിയിരിക്കുന്നത്
. ഈ ഫോണ്‍ വികസിപ്പിച്ചെടുക്കുന്നതിന് വേണ്ടി 4.5 മില്യണ്‍ ഡോളര്‍ ചെലവായതായാണ് ലാവ കമ്പനി വക്‌താവ് പറയുന്നത്. ലാവ മൊബൈലിന്റെ ചൈനയിലുള്ള റിസര്‍ച്ച് ലാബില്‍ ഏഴുമാസം നീണ്ട പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് തകര്‍ക്കാനാകാത്ത സ്‌മാര്‍ട്ട് ഫോണ്‍ വികസിപ്പിച്ചെടുത്തത്. 2.6 ഇഞ്ച് ടച്ച് സ്‌ക്രീന്‍, 3.2 മെഗാപിക്‌സല്‍ ക്യാമറ, എസ് എം എസുകളും ചിത്രങ്ങളും മറ്റുള്ളവര്‍ക്ക് കാണാനാകാതെ സൂക്ഷിക്കാന്‍ സാധിക്കുന്ന അധിക സുരക്ഷാ ക്രമീകരണം എന്നിവയാണ് ലാവ എ 16ന്റെ ആകര്‍ഷകമായ സവിശേഷതകള്‍. അധികം വൈകാതെ ലാവയുടെ ടാബ്‌ലറ്റുകളും വിപണിയിലെത്തും. 5000-6000 രൂപ വരെയായിരിക്കും ലാവ ടാബ്‌ലറ്റിന് ഇന്ത്യന്‍ വിപണിയിലെ
No comments:
Post a Comment