കാരുണ്യ സ്‌പര്‍ശം തേടി നിവേദ് എന്ന അഞ്ചു വയസുകാരന്‍
കൂട്ടുകാരോടൊപ്പം കളിച്ചുനടക്കേണ്ട പ്രായത്തില്‍ ആശുപത്രി കിടക്കിയില്‍ വേദന കടിച്ചമര്‍ത്തി കഴിയേണ്ടിവരുന്ന അഞ്ചുവയസുകാരന്റെ അവസ്ഥ കണ്ടുനില്‍ക്കുന്നവര്‍ക്ക് സഹിക്കാനാകുമോ? തിരുവനന്തപുരത്തെ റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ ചികില്‍സയിലുള്ള നിവേദ് മനോജ് എന്ന കുട്ടിയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. രക്‌തത്തില്‍ അര്‍ബുദം ബാധിച്ച നിവേദ് കഴിഞ്ഞ ഒരു മാസമായി ആര്‍ സി സിയില്‍ ചികില്‍സയിലാണ്.
ചികില്‍സയുടെ ഭാഗമായി നിവേദിന് ഓരോ കുപ്പി രക്‌തം ദിവസവും ആവശ്യമാണ്. കുട്ടിയുടെ രക്‌തഗ്രൂപ്പ് ബി പോസിറ്റീവ് ആണ്. എന്നാല്‍ ഏത് ഗ്രൂപ്പ് രക്‌തമാണെങ്കിലും അത് ബ്‌ളഡ് ബാങ്കില്‍ നല്‍കി നിവേദിന് ആവശ്യമുള്ള ബി പോസിറ്റീവ് രക്‌തം ലഭ്യമാക്കാനാകും. രക്‌തം ദാനം ചെയ്യാന്‍ സന്നദ്ധതയുള്ള കാരുണ്യവാന്‍മാരുടെ സഹായമാണ് ഇപ്പോള്‍ നിവേദിന് വേണ്ടത്. രക്‌തം നല്‍കാന്‍ സാധിക്കുന്നവര്‍ ദയവായി നിവേദിന്റെ അച്‌ഛന്റെ ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക. നമ്പര്‍-
No comments:
Post a Comment