Saturday, December 3, 2011

എച്ച്‌ടിസി സെന്‍സേഷന്‍ എക്‌സ്‌ എല്‍ ഇന്ത്യയില്‍ പുറത്തിറക്കി



പ്രമുഖ സ്‌മാര്‍ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ എച്ച്‌ ടി സിയുടെ പുതിയ മോഡലായ സെന്‍സേഷന്‍ എക്‌സ്‌ എല്‍ ഇന്ത്യയില്‍ പുറത്തിറക്കി. 39,990 രൂപയാണ്‌ ഇതിന്റെ വില. ഇന്ത്യയില്‍ എച്ച്‌ ടി സി പുറത്തിറക്കിയതില്‍ വെച്ച്‌ ഏറ്റവും വിലകൂടിയ ആന്‍ഡ്രോയ്‌ഡ്‌ ഫോണാണിത്‌. ബീറ്റ്‌സ്‌ ഓഡിയോയുമായി ചേര്‍ന്ന്‌ എച്ച്‌ ടി സി പുറത്തിറക്കുന്ന രണ്ടാമത്തെ ഫോണാണ്‌ സെന്‍സേഷന്‍ എക്‌സ്‌ എല്‍. 1.5 ഗിഗാഹെര്‍ട്‌സ്‌ പ്രോസസര്‍, 4.7 ഇഞ്ച്‌ ഡിസ്‌പ്‌ളേ, ആന്‍ഡ്രോയ്‌ഡ്‌ 2.3 ജിഞ്ചര്‍ബ്രഡ്‌ ഓപ്പറേറ്റിംഗ്‌ സിസ്‌റ്റം, 768 എം ബി റാം, 1 ജിബി സ്‌റ്റോറേജ്‌ മെമ്മറി തുടങ്ങിയവയാണ്‌ ഇതിന്റെ അടിസ്ഥാന സവിശേഷതകള്‍.

8 എം പി ക്യാമറ, 1.3 എം പി ഫ്രണ്ട്‌ ക്യാമറ, കണക്‌ടിവിറ്റി ഓപ്‌ഷനുകളായി ഡിഎല്‍എന്‍എ, വൈ-ഫൈ, ബ്‌ളൂടൂത്ത്‌, ജിപിഎസ്‌ തുടങ്ങിയവയുമുണ്ട്‌. അതേസമയം ഇത്രയും വില കൂടിയ മോഡലായിട്ടും കുറഞ്ഞത്‌ 1 ജിബി റാം ഇല്ലാത്തത്‌ എച്ച്‌ ടി സി സെന്‍സേഷന്‍ എക്‌സ്‌ എലിന്റെ ന്യൂനതയായിട്ടാണ്‌ വിദഗ്‌ദ്ധര്‍ വിലയിരുത്തുന്നത്‌. രൂപയുടെ മൂല്യം വന്‍തോതില്‍ ഇടിഞ്ഞതോടെയാണ്‌ ഇത്രയും കൂടിയ വിലയ്‌ക്ക്‌ എച്ച്‌ ടി സി സെന്‍സേഷന്‍ എക്‌സ്‌ എല്‍ ഇന്ത്യയില്‍ പുറത്തിറക്കിയത്‌.

No comments:

Post a Comment