സോഷ്യലിസ്‌റ്റ് ജനത പിളരുന്നു?
യു ഡി എഫിലെ പ്രമുഖ രാഷ്‌ട്രീയ കക്ഷിയായ സോഷ്യലിസ്‌റ്റ് ജനത പിളര്‍ന്നേക്കുമെന്ന് സൂചന. പാര്‍ട്ടിയിലെ ഒരു വിഭാഗം ഏകപക്ഷീയമയി തീരുമാനം എടുക്കുന്നതും കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളെ എതിര്‍ക്കാതിരിക്കുന്നതുമാണ് മറു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്. വീരേന്ദ്രകുമാര്‍, കൃഷി വകുപ്പ് മന്ത്രി കെ പി മോഹനന്‍, ശ്രേയംസ് കുമാര്‍ എം എല്‍ എ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്നതായാണ് മറുവിഭാഗത്തിന്റെ പരാതി.
പെട്രോളിയം വിലവര്‍ദ്ധനവ്, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, ചെറുകിട വ്യാപാരമേഖലയില്‍ കുത്തകകള്‍ക്ക് അനുമതി നല്‍കുന്നത് തുടങ്ങിയ നടപടികള്‍ ഒരുകാരണവശാലും അംഗീകരിക്കാനാകാത്തതാണ്. എന്നാല്‍ കേന്ദ്രത്തിന്റെ ഇത്തരം ജനദ്രോഹ നിലപാടുകളെ എതിര്‍ക്കാതിരിക്കുന്ന സമീപനമാണ് വീരേന്ദ്രകുമാര്‍ സംഘവും കൈക്കൊള്ളുന്നത്. ഇത് പ്രതിഷേധാര്‍ഹമാണ്. അടുത്തമാസം ആദ്യം നടക്കുന്ന നേതൃയോഗത്തില്‍ ഇക്കാര്യങ്ങള്‍ ഉന്നയിക്കാനാണ് വിമതപക്ഷത്തിന്റെ നീക്കം. യോഗത്തില്‍ തങ്ങള്‍ക്ക് ആവശ്യമായ പരിഗണന ലഭിക്കുന്നില്ലെങ്കില്‍ പാര്‍ട്ടി വിടാനാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നത്. മലബാറില്‍ പാര്‍ട്ടിയുടെ ശക്‌തികേന്ദ്രങ്ങളായ കോഴിക്കോട്, പാലക്കാട്, വയനാട് എന്നിവിടങ്ങളിലെ ഭൂരിഭാഗം അണികളും തങ്ങളോടൊപ്പമാണെന്ന് വിമതപക്ഷം അവകാശപ്പെടുന്നുണ്ട്. സോഷ്യലിസ്‌റ്റ് ജനത പിളര്‍ന്നേക്കുമെന്ന് യു ഡി എഫിലെ മുഖ്യ കക്ഷിയായ കോണ്‍ഗ്രസ് നേരത്തെ തന്നെ മുന്നണിയ്‌ക്കുള്ളില്‍ മുന്നറിയിപ്പ്
ന
No comments:
Post a Comment