Saturday, December 3, 2011

ഫേസ്‌ബുക്ക്‌ അക്കൗണ്ട്‌ ഹാക്ക്‌ ചെയ്യപ്പെട്ടാല്‍ കൂടുതല്‍ അപകടകരമായ സ്ഥിതിവിശേഷമുണ്ടാകുമെന്ന്‌ മുന്നറിയിപ്പ്‌. ഹാക്കര്‍മാര്‍ക്ക്‌ നിങ്ങളുടെ പേരില്‍ അശ്‌ളീലവും അപകീര്‍ത്തിപ്പെടുത്തുന്നതുമായ സന്ദേശം കൈമാറാനാകുമെന്നാണ്‌ സ്‌പെയിനിലെ ഒരു സുരക്ഷാ സ്ഥാപനം മുന്നറിയിപ്പ്‌ നല്‍കുന്നത്‌. ഫേസ്‌ബുക്ക്‌ അക്കൗണ്ട്‌ ഹാക്ക്‌ ചെയ്‌ത ശേഷം അതേ അക്കൗണ്ടിലെ ഇ-മെയില്‍ വിലാസത്തില്‍ നിന്ന്‌ മെയില്‍ അയയ്‌ക്കാനാകുമെന്നാണ്‌ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്‌.

ഇതിനായി സാധാരണ ഉപയോഗിക്കുന്ന തന്ത്രങ്ങള്‍ തന്നെയാണ്‌ ഹാക്കര്‍മാര്‍ പയറ്റുന്നത്‌. നിലവില്‍ ഇ- മെയിലുകള്‍ ഹാക്ക്‌ ചെയ്യപ്പെടാറുണ്ടെങ്കിലും ഫേസ്‌ബുക്ക്‌ വഴിയുള്ള ഹാക്കിംഗ്‌ കൂടുതല്‍ അപകടകരമാണെന്നാണ്‌ വിലയിരുത്തപ്പെടുന്നതെന്ന്‌ ഇന്റകോ ഇന്റര്‍നെറ്റ്‌ സെക്യൂരിറ്റി ബ്യൂറോ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഫേസ്‌ബുക്ക്‌ ഹാക്കിംഗ്‌ വഴി മറ്റൊരു ഉപയോക്‌താവിനെ അപകടകരമായ വെബ്‌ പേജുകള്‍ കാണാനും നിയമപരമല്ലാത്ത ഡൗണ്‍ലോഡിംഗിന്‌ ക്ഷണിയ്‌ക്കാനുമാകും. സുഹൃത്താണെന്ന്‌ കരുതി ഉപയോക്‌താവ്‌ കെണിയില്‍പ്പെടുകയും ചെയ്യും. ഇതാണ്‌ ഫേസ്‌ബുക്ക്‌ ഹാക്കിംഗിലെ അപകടാവസ്ഥ. 800 മില്യണ്‍ ഉപയോക്‌താക്കളുള്ള ഫേസ്‌ബുക്ക്‌ അംഗങ്ങളുടെ വ്യക്‌തിപരമായ വിവരങ്ങള്‍ പരസ്യ ഏജന്‍സികള്‍ക്ക്‌ ചോര്‍ത്തി നല്‍കുന്നതായി ആരോപണമുണ്ട്‌. ഇതിന്റെ പശ്‌ചാത്തലത്തില്‍ ഫേസ്‌ബുക്ക്‌ ഹാക്കിംഗിനുള്ള സാധ്യതകള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാ

No comments:

Post a Comment