ക്കി യുട്യുബ്; നിറയെ ചാനലുകള്‍
ഒട്ടേറെ ആകര്‍ഷകമായ മാറ്റങ്ങളുമായി പ്രശസ്‌ത വീഡിയോ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ യൂട്യൂബ് പുനരവതരിപ്പിച്ചു. ഗൂഗിളിന്റെ മറ്റ് ഓണ്‍ലൈന്‍ ആപ്‌ളിക്കേഷനുമായി ബന്ധിച്ചിപ്പ യൂട്യൂബില്‍ ടെലിവിഷന്‍ ചാനലുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. പുതിയ യൂട്യൂബ് ഹോംപേജില്‍ ഉപയോക്‌താക്കള്‍ക്ക് സ്വന്തമായി ഇഷ്‌ടമുള്ള ടിവി ചാനലുകള്‍ സെറ്റ് ചെയ്യാനാകും. ഇതിനായി ഇടതുവശത്തെ ആഡ് ചാനല്‍ എന്ന ലിങ്ക് ക്‌ളിക്ക് ചെയ്‌താല്‍ മതിയാകും.
ഇടതുവശത്ത് സൈഡ് ബാറില്‍ ഗൂഗിള്‍ പ്‌ളസ്, ഫേസ്‌ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ പ്രശസ്‌ത സോഷ്യല്‍നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളുമായി യൂട്യൂബ് ബന്ധപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ കസ്‌റ്റമൈസ് ചെയ്യാനുള്ള ഓപ്‌ഷനുകളും യൂട്യൂബില്‍ നിങ്ങള്‍ സബ്‌സ്‌ക്രൈബ് ചെയ്‌തിട്ടുള്ള സുഹൃത്തുക്കളുടെ ലിസ്‌റ്റും ലഭ്യമാണ്. മദ്ധ്യഭാഗത്തായി ചാനലുകളപം ഉപയോക്‌താക്കള്‍ അപ്‌ലോഡ് ചെയ്‌ത ഏറ്റവും പുതിയ വീഡിയോയും വലതുവശത്തായി യൂട്യൂബിലെ ജനപ്രിയ വീഡിയോയുമാണുള്ളത്. യൂട്യൂബിലെ പുതിയ മാറ്റങ്ങള്‍ വഴി ഉപയോക്‌താക്കള്‍ കൂടുതല്‍ സമയം സൈറ്റില്‍ ചെലവഴിക്കുമെന്നാണ് വിദഗ്‌ദ്ധര്‍ വിലയിരുത്തുന്നത്. അതേസമയം യൂട്യൂബിന്റെ പുതിയ രൂപകല്‍പനയോട് സമ്മിശ്ര പ്രതികരണമാണ് ഉപയോക്‌താക്കളില്‍ നിന്ന് ഉണ്ടാകുന്നത്. യൂട്യൂബിന്റെ പുതിയ ലേ-ഔട്ട് ഉപയോക്‌താക്കളുടെ കണ്ണിന് ആയാസമുണ്ടാക്കാത്ത തരത്തിലുളളതാണെന്ന് യൂട്യൂബ് വഴി താരമായി മാറിയ പ്രശസ്‌ത ഗായകന്‍ ഡേസ്‌റ്റോം പവര്‍ പറയുന്നു. എന്നാല്‍ ഇതുവരെ പരിചയിച്ചതില്‍നിന്ന് ഒരു മാറ്റമുണ്ടായപ്പോള്‍ പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ലെന്നാണ് യൂട്യൂബ് വീഡിയോ വഴി പ്രശസ്‌തനായ മൈക്കിള്‍ ജോബ്‌സ് പറയുന്നു.
യൂട്യൂബിലെ പുതിയ മാറ്റങ്ങളെക്കുറിച്ച് വിവരിക്കുന്ന വീഡിയോ കാണാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
No comments:
Post a Comment