Saturday, December 31, 2011


ഗൂഗിളിന്റെ ആന്‍ഡ്രോയ്‌ഡ്‌ ടാബ്‌ലറ്റ്‌


നെക്‌സസ്‌ ഫോണ്‍ പുറത്തിറക്കി, സ്‌മാര്‍ട്‌ഫോണ്‍ വിപണിയില്‍ സാന്നിദ്ധ്യം അറിയിച്ച ഗൂഗിള്‍ ഇനി ടാബ്‌ലറ്റ്‌ കംപ്യൂട്ടര്‍ പുറത്തിറക്കുന്നു. ആറുമാസത്തിനകം ആന്‍ഡ്രോയ്‌ഡ്‌ ഓപ്പറേറ്റിംഗ്‌ സിസ്‌റ്റത്തില്‍ റണ്‍ ചെയ്യുന്ന ടാബ്‌ലറ്റ്‌ പുറത്തിറക്കുമെന്ന്‌ ഗൂഗിള്‍ ചെയര്‍മാന്‍ എറിക്‌ സ്‌ക്‌മിഡിറ്റ്‌ പറഞ്ഞു. സ്‌മാര്‍ട്‌ഫോണ്‍ വിപണിയില്‍ ശക്‌തമായ സാന്നിദ്ധ്യമാകാന്‍ ആന്‍ഡ്രോയ്‌ഡിന്‌ സാധിക്കുന്നുണ്ടെങ്കിലും ടാബ്‌ലറ്റ്‌ വിപണിയില്‍ ഐപാഡിന്‌ വെല്ലുവിളി ഉയര്‍ത്താന്‍ സാധിച്ചിട്ടില്ല.

അതുകൊണ്ടാണ്‌ ഐപാഡിന്‌ മുന്നില്‍ ഗ്യാലക്‌സി ടാബും മോട്ടറോള സൂമുമൊക്കെ സുല്ലിട്ട്‌ നില്‍ക്കുന്നത്‌. എന്നാല്‍ 12.5 ബില്യണ്‍ ഡോളര്‍ നല്‍കി മോട്ടറോളയെ സ്വന്തമാക്കി ഗൂഗിളിന്‌ വ്യക്‌തമായ പദ്ധതികളുണ്ടെന്നാണ്‌ സൂചന. അതുകൊണ്ടുതന്നെ സൂം ടാബില്‍ നിന്ന്‌ വ്യത്യസതമായ ഒരു ടാബ്‌ലറ്റ്‌ പുറത്തിറക്കാന്‍ ഗൂഗിള്‍ ശ്രമിക്കുമെന്ന്‌ ഉറപ്പായിട്ടുണ്ട്‌. വിപണിയില്‍ ലഭ്യമാകുന്ന ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള ടാബ്‌ലറ്റായിരിക്കും ഗൂഗിള്‍ പുറത്തിറക്കുകയെന്ന്‌ സ്‌ക്‌മിഡിറ്റ്‌ പറയുന്നു. നെക്‌സസ്‌ എന്ന ബ്രാന്‍ഡില്‍ തന്നെയായിരിക്കും ഗൂഗിളിന്റെ ടാബ്‌ പുറത്തിറക്കുക. ഏറ്റവും പുതിയ ആന്‍ഡ്രോയ്‌ഡ്‌ പതിപ്പായ ഐസ്‌ക്രീം സാന്‍ഡ്‌വിച്ചായിരിക്കും ഗൂഗിള്‍ ടാബില്‍ ഉപയോഗിക്കുന്ന ഒ എ

No comments:

Post a Comment