മസ് ഹബ് പുറത്തിറക്കി; 13000 രൂപ
എല്‍ ജി ഇലക്‌ട്രോണിക്‌സ് ഇടത്തരം വിഭാഗത്തില്‍ ഒരു സ്‌മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കി. എല്‍ ജി ഒപ്‌റ്റിമസ് ഹബ്(എല്‍ജി- ഇ 510) എന്ന മോഡലാണ് പുതിയതായി പുറത്തിറക്കിയത്.. കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍, ഓട്ടോഫോക്കസ്, എല്‍ഇഡി ഫ്‌ളാഷ് സവിശേഷതകളോടുകൂടിയ 5 മെഗാപിക്‌സല്‍ ക്യാമറ, ഗൂഗിള്‍ ആന്‍ഡ്രോയ്‌ഡ് 2.3.4 ജിഞ്ചര്‍ബ്രഡ് ഓപ്പറേറ്റിംഗ് സിസ്‌റ്റം, 800 മെഗാഹെര്‍ട്‌സ് പ്രോസസര്‍, ഒപ്‌റ്റിമസ് യുഐ 2.0 തുടങ്ങിയ പ്രത്യേകതകളാണ് എല്‍ജി ഒപ്‌റ്റിമസ് ഹബിനുള്ളത്.
ഡിവ്‌എക്‌സ്, എക്‌സ്‌വിഡ് മീഡിയ, ത്രീജി, വൈ-ഫൈ, ജിപിഎസ് തുടങ്ങിയവയും ഈ മോഡലിന്റെ ആകര്‍ഷകമായ സവിശേഷതകളാണ്. ഒറ്റത്തവണ ചാര്‍ജ് ചെയ്‌താല്‍ 7 മണിക്കൂര്‍ വരെ സംസാരസമയം ലഭിക്കുന്ന ബാറ്ററിയാണ് എല്‍ജി ഒപ്‌റ്റിമസ് ഹബിന്റെ മറ്റൊരു പ്രത്യേകത. ഒരു സ്‌മാര്‍ട്‌ഫോണിന് അത്യാവശ്യം വേണ്ടുന്ന ഫീച്ചറുകളെല്ലാം ഈ ഫോണിനുണ്ട്. ഇത്രയേറെ സവിശേഷതകളുള്ള എല്‍ ജി ഒപ്‌റ്റിമസ് ഹബിന് 12,900 രൂപ മാത്രമാണ് വില. ഇന്ത്യയിലെ എല്ലാ സ്ഥലത്തുമുള്ള എല്‍ജി ഔട്ട്‌ലെറ്റുകളില്‍ നിന്നും പ്രധാന മൊബൈല്‍ സ്‌റ്റോറുകളില്‍ നിന്നും ഈ ഫോണ്‍ സ്വന്തമാക്കാം...
No comments:
Post a Comment