Sunday, January 22, 2012

മാരുതിയും ഓള്‍ട്ടോയും ചരിത്രമാകും; പകരം പുതിയ കാര്‍ വരുന്നു

E-mailPrintPDF

ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള കാറുകളാണ്‌ മാരുതി സുസുകിയുടെ മാരുതി എന്നറിയപ്പെടുന്ന 800, ഓള്‍ട്ടോ എന്നിവ. വര്‍ഷങ്ങളായി ഇന്ത്യന്‍ വിപണിയില്‍ ആധിപത്യം തുടരുന്ന ഈ എന്‍ട്രി ലെവല്‍ ഹാച്ച്‌ബാക്കുകളെ പിന്‍വലിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ മാരുതി സുസുകി. പകരം 800 സിസി എന്‍ജിനില്‍ കൂടുതല്‍ സൗകര്യങ്ങളും ഇന്ധനക്ഷമതയുമുള്ള പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ മാരുതി അവതരിപ്പിക്കും.

ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പങ്കെടുക്കാനെത്തിയ മാരുതി സുസുകി എം ഡി ഷിന്‍സോ നകാനിഷിയാണ്‌ ഇക്കാര്യം അറിയിച്ചത്‌.

പുതിയ മോഡല്‍ വികസിപ്പിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ്‌ മാരുതി സുസുകിയുടെ മിടുക്കന്‍മാരായ എന്‍ജിനിയര്‍മാര്‍. ഇന്ധനവില കുതിച്ചുയരുന്ന ഇക്കാലത്ത്‌ മികച്ച ഇന്ധനക്ഷമത നല്‍കുന്ന എന്‍ജിനായിരിക്കും മാരുതിയുടെ പുതിയ കാറിന്‌ കരുത്തേകുക. പൂര്‍ണമായും ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക്‌ അനുസരിച്ച്‌ വികസിപ്പിച്ചെടുക്കുന്ന കാര്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ വിപണിയിലെത്തും. പുതിയ മോഡല്‍ എത്തുന്നതോടെ മാരുതി 800, ഓള്‍ട്ടോ എന്നിവ ഇന്ത്യന്‍ വിപണിയില്‍ നിന്ന്‌ പിന്‍വലിക്കുമെന്നും സുസുകി എം ഡി പറഞ്ഞു. പുതിയ കാര്‍ വികസിപ്പിക്കുന്നതിനായി 550 കോടി രൂപയാണ്‌ മാരുതി ചെലവാക്കുന്നത്‌.

ടാറ്റ നാനോ, ഹ്യൂണ്ടായ്‌ ഇയോണ്‍ തുടങ്ങിയ മോഡലുകളുടെ വരവ്‌ ചെറുകാര്‍ വിപണിയിലെ മല്‍സരം ശക്‌തമാക്കിയതായും ഷിന്‍സോ നകാനിഷി സമ്മതിച്ചു. ടാറ്റയുടെയും ഹ്യൂണ്ടായിയുടെയും ചെറുകാറുകള്‍ മാരുതിയ്‌ക്ക്‌ കനത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്നും അദ്ദേഹം സമ്മതിച്ചു.

No comments:

Post a Comment