ബജാജിന്റെ ചെറുകാര്‍- ആര്‍ഇ 60; വില 1.40 ലക്ഷം
നാനോയ്‌ക്ക് വെല്ലുവിളിയുമായി ബജാജിന്റെ ചെറുകാര്‍ ഇന്ത്യയില്‍ അവതരിച്ചു. ബജാജ് ആര്‍ ഇ 60 എന്ന് അറിയപ്പെടുന്ന എന്‍ട്രി ഹാച്ച്‌ബാക്ക് ഡല്‍ഹിയിലാണ് പുറത്തിറക്കിയത്. 1.40ഒരു ലക്ഷത്തി നാല്‍പ്പതിനായിരം രൂപയാണിതിന്റെ വില. ഒരു ലിറ്റര്‍ പെട്രോളിന് പരമാവധി 35 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന കമ്പനിയുടെ വാഗ്‌ദാനമാണ് ഏറ്റവും ശ്രദ്ധേയം. ബജാജ് ആര്‍ഇ 60ന്റെ എന്‍ജിനില്‍ നിന്ന് പുറംതള്ളുന്ന കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അളവ് കുറവാണെന്ന് കമ്പനി അവകാശപ്പെടുന്നു.
നഗരയാത്രയ്‌ക്ക് അനുയോജ്യമായാണ് പുതിയ കാര്‍ വികസിപ്പിച്ചിരിക്കുന്നത്. ഓട്ടോറിക്ഷാ പോലെ ടാക്‌സിയായി ഉപയോഗിക്കാവുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. കാര്‍ ഇപ്പോള്‍ ഔദ്യോഗികമായി അവതരിപ്പിച്ചെങ്കിലും അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ മാത്രമെ വിപണിയിലെത്തുകയുള്ളു. ബജാജ് ബൈക്കുകളിലെപ്പോലെ ഡിടിഎസ് ഐ എന്‍ജിന്‍ സാങ്കേതികവിദ്യയാണ് കാറിനും കരുത്തേകുന്നത്. അതുകൊണ്ടാണ് ആരെയും വിസ്‌മയിപ്പിക്കുന്ന മൈലേജ് കമ്പനി വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്. റെനോയുടെയും നിസാന്റെയും സഹകരണത്തോടെ വികസിപ്പിച്ചെടുത്ത 200 സിസി എന്‍ജിന്‍, പരമാവധി 70 കിലോമീറ്റര്‍ വേഗത പ്രദാനം ചെയ്യുന്നതാണ്.
No comments:
Post a Comment