ഇന്നോവയും ടവേരയും സൂക്ഷിക്കുക; ഇതാ വരുന്നു എര്‍ട്ട
ഇന്ത്യയിലെ വിവിധോപയോഗ വാഹന മേഖലയില്‍ (മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍- എം യു വി) ഇപ്പോള്‍ വിരാജിക്കുന്നത് ടയോട്ടയുടെ ഇന്നോവയും ഷെവര്‍ലെയും ടവേരയുമൊക്കെയാണ്. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ മാരുതി സുസുകിയും ഈ മേഖലയിലേക്ക് കടന്നുവന്നാലോ? എന്നാല്‍ ഇന്നോവയും ടവേരയും സൂക്ഷിക്കേണ്ടിയിരിക്കുന്നു. വരുന്ന ഏപ്രില്‍ മാസത്തോടെ മാരുതി സുസുകിയുടെ എം യു വിയായ എര്‍ട്ടിഗ ഇന്ത്യന്‍ നിരത്തുകളില്‍ ചീറിപ്പായും.
ഏഴ് സീറ്റുള്ള എര്‍ട്ടിഗ ഇന്നലെ ന്യൂഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചു. ഗുര്‍ഗാവില്‍ നിര്‍മ്മിച്ച് പുറത്തിറക്കുന്ന എര്‍ട്ടിഗയ്‌ക്ക് പത്തു ലക്ഷത്തിനും പതിനൊന്ന് ലക്ഷത്തിനുമിടയിലായിരിക്കും വില. ഇരുപത് കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുന്ന ഡീസല്‍ എന്‍ജിനാണ് എര്‍ട്ടിഗയ്‌ക്കുള്ളത്. അതായത് ഫിയറ്റ് കാറുകളില്‍ ഉപയോഗിക്കുന്ന 1300 സിസി ഡിഡിഐഎസ് സൂപ്പര്‍ ടര്‍ബോ എന്‍ജിനാണ് എര്‍ട്ടിഗയില്‍ മാരുതി പരീക്ഷിക്കുന്നത്.
എര്‍ട്ടിഗയുടെ രൂപകല്‍പനയില്‍ മാരുതിയുടെ മറ്റ് മോഡലുകളുടെ സ്വാധീനമുള്ളതായി കാണാം. മാരുതി റിറ്റ്‌സിന് സമാനമായാണ് മുന്‍വശം ഡിസൈന്‍ ചെയ്‌തിരിക്കുന്നത്. വീല്‍ ആര്‍ക്കുകളും ഡാഷ്‌ബോര്‍ഡുമെല്ലാം പുതിയ സ്വിഫ്‌റ്റിനെ അനുസ്‌മരിപ്പിക്കുന്നതാണ്. മാര്‍ച്ചില്‍ ഔദ്യോഗികമായി പുറത്തിറക്കി ബുക്കിംഗ് ആരംഭിക്കും. ഏപ്രില്‍ മാസം മുതല്‍ ആദ്യം ബുക്ക് ചെയ്‌തവര്‍ക്ക് എര്‍ട്ടിഗ ലഭ്യമായിത്തുടങ്ങും. എര്‍ട്ടിഗയെക്കുറിച്ചുള്ള മറ്റു വിവരങ്ങള്‍ അധികം വൈകാതെ മാരുതി പുറത്തുവിടുമെന്നാണ് സൂചന.
No comments:
Post a Comment