Sunday, January 8, 2012

സംവൃതയും വിവാഹിതയാകുന്നു


മലയാള സിനിമയില്‍ ഇത്‌ വിവാഹക്കാലം. മംമ്‌ത മോഹന്‍ദാസിന്‌ ശേഷം മറ്റൊരു നടികൂടി വിവാഹിതയാകാന്‍ ഒരുങ്ങുന്നു. പാടവരമ്പിലൂടെ പച്ചപ്പനന്തത്തേ എന്നു പാടി മലയാളികളുടെ മനംകവര്‍ന്ന സംവൃത സുനിലാണ്‌ മംഗലത്തിനൊരുങ്ങുന്നത്‌. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ സോഫ്‌റ്റ്‌വെയര്‍ എന്‍ജിനിയറായ കോഴിക്കോട്‌ സ്വദേശിയായ അഖില്‍ ആണ്‌ സംവൃതയുടെ വരന്‍. വിവാഹം ഉടനുണ്ടാകുമെന്ന്‌ ഒരു വെബ്‌സൈറ്റിന്‌ നല്‍കിയ അഭിമുഖത്തില്‍ സംവൃത വ്യക്‌തമാക്കി.

എന്നാല്‍ തിയതി നിശ്‌ചയിച്ചിട്ടില്ല. വിവാഹത്തിന്റെ ഒരുക്കത്തിലാണ്‌ വീട്ടുകാരെന്നും സംവൃത പറഞ്ഞു. വിവാഹത്തില്‍ കുടുംബക്കാരും അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുക. ചലച്ചിത്രമേഖലയിലെ സഹപ്രവര്‍ത്തകര്‍ക്കായി വിരുന്ന്‌ സല്‍ക്കാരം നടത്താനും ഉദ്ദേശിക്കുന്നതായി സംവൃത പറഞ്ഞു.

എറണാകുളം സെന്റ്‌ തെരെസാസ്‌ കോളേജില്‍ വിദ്യാര്‍ത്ഥിനിയായിരിക്കെയാണ്‌ കണ്ണൂര്‍ സ്വദേശിയായ സംവൃത സുനില്‍ സിനിമാരംഗത്തെത്തുന്നത്‌. ലാല്‍ജോസ്‌ സംവിധാനം ചെയ്‌ത രസികന്‍ എന്ന ചിത്രത്തിലെ നാടന്‍ പെണ്‍കുട്ടിയായാണ്‌ സംവൃതയുടെ അരങ്ങേറ്റം. പിന്നീട്‌, നോട്ടം, അച്‌ഛനുറങ്ങാത്ത വീട്‌, പുണ്യം തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയ മികവ്‌ പ്രകടിപ്പിക്കാനും സംവൃതയ്‌ക്ക്‌ സാധിച്ചു. ചോക്കലേറ്റ്‌, കോക്ക്‌ടെയില്‍, റോബിന്‍ഹുഡ്‌, വാസ്‌തവം, മാണിക്യക്കല്ല്‌ എന്നീ ചിത്രങ്ങളില്‍ വ്യത്യസ്‌തയാര്‍ന്ന അഭിനയം കാഴ്‌ചവെച്ച സംവൃത സുനില്‍ കമലിന്റെ സ്വപ്‌നസഞ്ചാരിയിലൂടെ ഭാര്യാവേഷം ചെയ്യാനും തയ്യാറായി. ആസിഫ്‌ അലിയുമായി ചേര്‍ന്ന്‌ അഭിനയിച്ച അസുരവിത്ത്‌ കഴിഞ്ഞദിവസം തിയറ്ററുകളിലെത്തിയിരുന്നു. ഷാജി കൈലാസ്‌ സംവിധാനം ചെയ്‌ത കിംഗ്‌ ആന്‍ഡ്‌ കമ്മീഷണറാണ്‌ അടുത്തതായി പുറത്തുവരുന്ന സംവൃതയുടെ പുതിയ
ചി

No comments:

Post a Comment