വ്യക്‌തതയില്ലെങ്കില്‍ എം എസ് ലൈഫ്‌ക്യാം വാങ്ങാം
ലാപ്‌ടോപ്പിന്റെയും കംപ്യൂട്ടറിന്റെയും വെബ് ക്യാമിന് വ്യക്‌തതയും നിലവാരവും ഇല്ല എന്നത് സ്ഥിരം കേള്‍ക്കുന്ന ഒന്നാണ്. മുന്തിയ ഇനം ലാപ്‌ടോപ്പ് വാങ്ങിയാലും അതിലെ വെബ് ക്യാമിന് വേണ്ടത്ര നിലവാരം ഉണ്ടാകണമെന്നില്ല. നിങ്ങളുടെ പ്രിയപ്പെട്ടവരെ സുവ്യക്‌തമായി കണ്ട് സംസാരിക്കണമെങ്കില്‍ മൈക്രോസോഫ്‌റ്റ് വിപണിയിലിറക്കിയ ലൈഫ്‌ക്യാം എച്ച് ഡി 5000 എന്ന വെബ്‌ക്യാം വാങ്ങാം.
ലാപ്പ്‌ടോപ്പിലും ഡെസ്‌ക്‌ടോപ്പിലും വളരെ അനായാസമായി ഉറപ്പിക്കാന്‍ സാധിക്കുന്ന ലൈഫ്‌ക്യാം നിലവാരത്തില്‍ ആരെയും അമ്പരപ്പിക്കുന്നതാണ്. മികച്ച വ്യക്‌തതയുള്ള എച്ച് ഡി വീഡിയോ ജീവിതത്തിലെ സുന്ദരമുഹൂര്‍ത്തങ്ങളെ അനായാസം ക്യാമറയിലാക്കി വിദേശത്തെ പ്രിയപ്പെട്ടവരിലെത്തിക്കാന്‍ ശേഷിയുള്ളതാണ്. 720 വൈഡ് സ്‌ക്രീന്‍ ഫോര്‍മാറ്റില്‍ സെറ്റ് ചെയ്‌തിരിക്കുന്നതിനാല്‍ ഒരു കുടുംബത്തെ ഒന്നാകെ പകര്‍ത്താനാകും. ട്രൂകളര്‍ സാങ്കേതികവിദ്യ മികച്ച നിലവാരവും വ്യക്‌തതയും ലൈറ്റും സൂമും നല്‍കുന്നതാണ്. ഇത്രയേറെ സവിശേഷതകളുള്ള മൈക്രോസോഫ്‌റ്റ് ലൈഫ്‌ക്യാം എച്ച് ഡി 5000ന് 2205 രൂപയാണ് വില.
No comments:
Post a Comment