Sunday, January 22, 2012

സാംസങ്ങിന്റെ ത്രീജി നെറ്റ്‌ ബുക്ക്‌ ശ്രദ്ധേയമാകുന്നു



ഇന്ത്യയിലെ ത്രീജി തരംഗത്തില്‍ നേട്ടമുണ്ടാക്കാന്‍ സാംസങ്ങ്‌ പുറത്തിറക്കിയ എന്‍ സി 110 നെറ്റ്‌ ബുക്ക്‌ ശ്രദ്ധേയമാകുന്നു. ഒട്ടേറെ സവിശേഷതകളുള്ള എന്‍ സി 110ല്‍ അനായാസമായി ത്രീജി നെറ്റ്‌വര്‍ക്ക്‌ കണക്‌ട്‌ ചെയ്യാനാകും. വിന്‍ഡോസ്‌ 7 ഓപ്പറേറ്റിംഗ്‌ സിസ്‌റ്റത്തില്‍ റണ്‍ ചെയ്യുന്ന ഈ നെറ്റ്‌ ബുക്കിന്‌ 21,500 രൂപയാണ്‌ വില. വളരെ വ്യത്യസ്‌തമായ രൂപകല്‍പനയാണ്‌ മുഖ്യ ആകര്‍ഷണം.

ആന്റി റിഫ്‌ളക്‌ടീവ്‌ പ്രൊട്ടക്ഷനോട്‌ കൂടിയ 10.1 ഇഞ്ച്‌ ഇല്‍ ഇ ഡി ഡിസ്‌പ്‌ളേയാണ്‌ മറ്റൊരു പ്രത്യേകത. പ്രധാനമായും ത്രീജി കണക്‌ടിവിറ്റി വഴി അതിവേഗ ഇന്റര്‍നെറ്റ്‌ അക്‌സസ്‌ എന്നതാണ്‌ സാംസങ്ങ്‌ എന്‍ സി 110 ലക്ഷ്യമിടുന്നത്‌. ഇതിനായി വൈ-ഫൈ മാനേജര്‍, ഹൈ സ്‌പീഡ്‌ ബ്‌ളൂടൂത്ത്‌ 3.0, എച്ച്‌ എസ്‌ പി എ ത്രീജി മോഡം തുടങ്ങിയ കണക്‌ടിവിറ്റി ഓപ്‌ഷനുകളുമുണ്ട്‌. നീണ്ട സ്‌റ്റാന്‍ഡ്‌ബൈ സമയം നല്‍കുന്ന 6600 മില്ലി ആംപിയര്‍ അവര്‍ ബാറ്ററിയാണ്‌ മറ്റൊരു സവിശേഷത. വിപണിയിലെത്തി ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഈ ശ്രേണിയിലെ മികച്ച വില്‍പനയുള്ള നെറ്റ്‌ ബുക്കായി മാറാന്‍ സാംസങ്ങ്‌ എന്‍ സി 110ന്‌ സാധിച്ചു.

No comments:

Post a Comment