Saturday, January 28, 2012

സുമനസുകളുടെ കാരുണ്യം തേടി മിഥുന്‍


E-mailPrintPDF

വിധി പലപ്പോഴും ക്രൂരമാകാറുണ്ട്‌. തൃശൂരിലെ മൂരിയാടിനടുത്ത്‌ കല്ലിങ്ങപ്പുറം സ്വദേശിയായ മിഥുനെയും കാത്തിരുന്നത്‌ ക്രൂരമായ ഒരു വിധിയാണ്‌. 2009 നവംബര്‍ ഇരുപത്തിമൂന്നിന്‌ ഇരിങ്ങാലക്കുടയില്‍ വെച്ചുണ്ടായ അപകടത്തില്‍ അരയ്‌ക്ക്‌ താഴെ തളര്‍ന്നുപോയ മിഥുന്‍ തുടര്‍ ചികില്‍സയ്‌ക്കായി കാരുണ്യമുള്ളവരുടെ സഹായം തേടുകയാണ്‌. തൃശൂരിലെ എലൈറ്റ്‌ മിഷന്‍ ആശുപത്രിയിലെ നീണ്ട ചികില്‍സയ്‌ക്ക്‌ ശേഷവും ചലനശേഷി വീണ്ടെടുക്കാനായിട്ടില്ല.

എന്നാല്‍ വിദഗ്‌ദ്ധ ചികില്‍സയിലൂടെ മിഥുന്‌ വീണ്ടും പഴയതുപോലെ ആകാന്‍ സാധിക്കുമെന്നാണ്‌ ഡോക്‌ടര്‍മാര്‍ അഭിപ്രായപ്പെട്ടത്‌. എന്നാല്‍ ചികില്‍സയ്‌ക്ക്‌ ധാരാളം പണം വേണം. കടുത്ത ദാരിദ്ര്യം മിഥുനെയും കുടുംബത്തെയും വല്ലാതെ വലയ്‌ക്കുകയാണ്‌. മരുന്ന്‌ വാങ്ങാനും ഫിസിയോതെറാപ്പി ചെയ്യാനും പണം കണ്ടെത്താനാകാതെ വിഷമിക്കുകയാണ്‌ മിഥുനും കുടുംബവും. മിഥുന്റെ ചികില്‍സയ്‌ക്കായി നാട്ടുകാര്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്‌. കമ്മിറ്റിയുടെ ചെയര്‍മാന്‍, കണ്‍വീനര്‍, മിഥുന്‍ എന്നിവരുടെ പേരില്‍ ഇരിങ്ങാലക്കുട ഫെഡറല്‍ ബാങ്കില്‍ ഒരു ജോയിന്റ്‌ അക്കൗണ്ട്‌ ആരംഭിച്ചിട്ടുണ്ട്‌. സുമനസുള്ളവരുടെ കാരുണ്യമാണ്‌ മിഥുന്‌ ഇപ്പോള്‍ വേണ്ടത്‌. ചികില്‍സയ്‌ക്കായി ഇന്റര്‍നെറ്റിലെ മലയാളികളുടെ സഹായം തേടുകയാണ്‌ മിഥുന്‍.

No comments:

Post a Comment