Friday, January 27, 2012

ശ്‌ ടാബിന്‌ വെല്ലുവളിയുമായി ക്‌ളാസ്‌പാഡ്‌ എത്തി


E-mailPrintPDF

ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ടാബ്‌ലറ്റായ ആകാശ്‌ പുറത്തിറക്കി ടെക്‌നോളജി ലോകത്തെ ഞെട്ടിച്ച ഇന്ത്യയില്‍ നിന്ന്‌ മറ്റൊരു വിസ്‌മയം കൂടി. ആകാശ്‌ ടാബ്‌ലറ്റിന്‌ വെല്ലുവിളിയുമായി ക്‌ളാസ്‌പാഡ്‌ എന്ന പുതിയ ടാബ്‌ലറ്റ്‌ പുറത്തുവന്നിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കായാണ്‌ ക്‌ളാസ്‌പാഡ്‌ അവതരിപ്പിച്ചിരിക്കുന്നത്‌.

ഡല്‍ഹിയില്‍ നിന്നുള്ള വിദ്യാഭ്യാസ കണ്‍സള്‍ട്ടിംഗ്‌ സ്ഥാപനമായ ക്‌ളാസ്‌ടീച്ചര്‍ ലേണിംഗ്‌ സിസ്‌റ്റംസാണ്‌ ആന്‍ഡ്രോയ്‌ഡ്‌ ഓപ്പറേറ്റിംഗ്‌ സിസ്‌റ്റത്തില്‍ റണ്‍ ചെയ്യുന്ന പുതിയ ടാബ്‌ലറ്റ്‌ കംപ്യൂട്ടര്‍ പുറത്തിറക്കിയിരിക്കുന്നത്‌. ആകാശിനേക്കാള്‍ അല്‍പ്പം വില കൂടുതലാണെങ്കിലും പ്രവര്‍ത്തനക്ഷമതയിലും സവിശേഷതകളിലും ഒരുപടി മുന്നിലാണ്‌ ക്‌ളാസ്‌പാഡ്‌ ടാബ്‌ലറ്റ്‌. മൂന്നു വ്യത്യസ്‌ത മോഡലുകളില്‍ പുറത്തിറക്കിയിട്ടുള്ള പുതിയ ടാബ്‌ലറ്റിന്‌ 7,500 രൂപ മുതല്‍ 14,000 രൂപ വരെയാണ്‌ വില.

കപ്പാസിറ്റീവ്‌ ടച്ച്‌സ്‌ക്രീന്‍, 1.3 ജിഗാഹെര്‍ട്‌സ്‌ പ്രോസസര്‍, ആന്‍ഡ്രോയ്‌ഡ്‌ 2.2 ഫ്രോയോ ഓപ്പറേറ്റിംഗ്‌ സിസ്‌റ്റം, 4ജിബി ബില്‍റ്റ്‌ ഇന്‍ മെമ്മറി തുടങ്ങിയവയാണ്‌ ക്‌ളാസ്‌പാഡിന്റെ അടിസ്ഥാന സവിശേഷതകള്‍. വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഒരു പഠനസഹായി എന്ന നിലയിലാണ്‌ പുതിയ ടാബ്‌ലറ്റ്‌ വികസിപ്പിച്ചിരിക്കുന്നതെന്ന്‌ ക്‌ളാസ്‌ടീച്ചര്‍ ലേണിംഗ്‌ സിസ്‌റ്റംസ്‌ വക്‌താവ്‌ പറഞ്ഞു. ടാബ്‌ലറ്റ്‌ വിജയമായി മാറുകയാണെങ്കില്‍ വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കാനും തങ്ങള്‍ക്ക്‌ പദ്ധതിയുണ്ടെന്ന്‌ ക്‌ളാസ്‌ടീച്ചര്‍ ലേണിംഗ്‌ സിസ്‌റ്റംസ്‌ വ്യക്‌തമാക്കി.

No comments:

Post a Comment