Thursday, January 26, 2012

പ്രണയ വസന്തവുമായി കാസനോവ

E-mailPrintPDF

പ്രണയത്തിന്റെ മുത്തുകള്‍ വിതറി അവന്‍ എത്തി, കാസനോവ. മോഹന്‍ലാലിനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ്‌ സംവിധാനം ചെയ്‌ത ബിഗ്‌ ബജറ്റ്‌ ചിത്രം കാസനോവ റിപ്പബ്‌ളിക്‌ ദിനത്തില്‍ പ്രദര്‍ശനത്തിനെത്തി. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം എന്ന ഖ്യാതിയുമായി എത്തുന്ന കാസനോവ ഏറ്റവും കൂടുതല്‍ തീയറ്ററില്‍ റിലീസ്‌ ചെയ്യുന്ന മലയാള ചിത്രം എന്ന പ്രശസ്‌തിക്കും അര്‍ഹമായി.

202 തീയറ്ററുകളിലാണ്‌ കാസനോവ റിലീസ്‌ ചെയ്‌തത്‌. റിലീസ്‌ കേന്ദ്രങ്ങളിലെല്ലാം പുലര്‍ച്ചെ മുതല്‍ ജനപ്രളയമായിരുന്നു. പ്രണയിച്ച്‌ കൊതി തീരാത്തവരെ ഹരം പിടിപ്പിക്കാനെത്തിയ കാസനോവയെ ആരാധകര്‍ ആവേശത്തോടെയാണ്‌ വരവേറ്റത്‌. അവധി ദിവസമയതിനാല്‍ തിയേറ്ററുകള്‍ക്ക്‌ മുന്നിലെ വന്‍ ജനക്കൂട്ടം പലയിടത്തും വന്‍ ഗതാഗതക്കുരുക്കിനിടയാക്കി. പൂര്‍ണമായും ദുബായ്‌, ബാങ്കോക്ക്‌, യൂറോപ്പ്‌ എന്നിവിടങ്ങളില്‍ ചിത്രീകരിച്ച ചിത്രത്തില്‍ ലക്ഷ്‌മി റായ്‌, റോമ, ശ്രേയ ശരണ്‍ എന്നിവരാണ്‌ നായികമാര്‍ .

No comments:

Post a Comment