വെള്ളത്തിലും കരയിലും ഓടുന്ന കാറിനെ പരിചയപ്പെടാം...
റോഡിലും വെള്ളത്തിലും ഐസിലും ഓടുന്ന കാര്‍ വരുന്നു. ചൈനയിലെ യുഹാന്‍ സാംഗ് എന്ന 21കാരനാണ് ഈ കാര്‍ വികസിപ്പിക്കുന്നത്. ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗന്‍ കമ്പനി നടത്തിയ മത്സത്തില്‍ പങ്കെടുത്താണ് സാംഗ് ഈ കാര്‍ രൂപകല്‌പന ചെയ്‌തത്. വോക്‌സ്‌വാഗന്‍ അക്വ എന്ന് പേരിട്ടിരിക്കുന്ന ഈ കാറിന്റെ പരമാവധി വേഗത 62 കിലോമീറ്റര്‍ ആണ്. തിളങ്ങുന്ന വെള്ള നിറമാണ് കാറിന്റേത്. ഇരട്ട മോട്ടോറുകളുള്ള കാറില്‍ ഹൈഡ്രജന്‍ ഇന്ധനമാണ് ഉപയോഗിക്കുന്നതിനാല്‍ മലിനീകരണ പ്രശ്‌നങ്ങളുമില്ല.
എയര്‍ബാഗ് സംരക്ഷണവും ലഭിക്കും. മോട്ടോറുകളിലൊരെണ്ണത്തിന്റെ സഹായത്താല്‍ മുന്നോട്ട് പോകുന്ന കാര്‍ രണ്ടാമത്തെ മോട്ടോറിന്റെ പ്രവര്‍ത്തനം കൊണ്ട് വശങ്ങളിലേക്ക് ചലിക്കും. റോഡിലും, വെള്ളത്തിലും ഐസിലുമൊക്കെ ഓടുന്നതിന് അനുയോജ്യമായ കാര്‍ വേറെയില്ലെന്നാണ് നിര്‍മ്മാതാവായ സാംഗിന്റെ വാദം. പരീക്ഷണ ഓട്ടം ക്‌ളിക്കായാല്‍ വാണിജ്യാടിസ്ഥാനത്തില്‍ അക്വ ആഗോളവിപണിയില്‍ പുറത്തിറക്കാനും ഫോക്‌സ്‌വാഗണ്‍ ലക്ഷ്യമിടുന്നു.
No comments:
Post a Comment