Sunday, January 8, 2012

ആന്‍ അഗസ്‌റ്റിന്‍ ലീലയാകുന്നു



മംമ്‌ത മോഹന്‍ദാസിന്റെ ആകസ്‌മികമായ പിന്‍മാറ്റത്തെ തുടര്‍ന്ന്‌ അനിശ്‌ചിതത്വത്തിലായ രഞ്‌ജിത്തിന്റെ സ്വപ്‌ന സിനിമയായ ലീലയ്‌ക്ക്‌ വീണ്ടും ജീവന്‍ വെയ്‌ക്കുന്നു. രഞ്‌ജിത്തിന്റെ പ്രിയസുഹൃത്തും നടനും നിര്‍മ്മാതാവുമായ അഗസ്‌റ്റിന്റെ മകള്‍ ആന്‍ നായികയാകാന്‍ തയ്യാറായതോടെയാണ്‌ ലീല എന്ന സിനിമ ചിത്രീകരിക്കാന്‍ രഞ്‌ജിത്ത്‌ ശ്രമം തുടങ്ങിയത്‌.

മാതൃഭൂമി ആഴ്‌ച പതിപ്പില്‍ പ്രസിദ്ധീകരിച്ച ആര്‍ ഉണ്ണിയുടെ ലീല എന്ന ചെറുകഥയെ ആസ്‌പദമാക്കിയാണ്‌ രഞ്‌ജിത്ത്‌ ചിത്രം ഒരുക്കുന്നത്‌. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ ലീലയെ ആന്‍ അഗസ്‌റ്റിനും കുട്ടിയപ്പനെ ശങ്കര്‍ രാമകൃഷ്‌ണനും അവതരിപ്പിക്കും. തിലകനും നെടുമുടി വേണുവും അതിഥിതാരമായി പൃഥ്വിരാജും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌.

ലൈംഗിക അരാചകവാദിയായ കുട്ടിയപ്പന്റെ ഏറ്റവും വലിയ അഗ്രഹം കേട്ടാല്‍ ആരുമൊന്ന്‌ നെറ്റി ചുളിക്കും. ഒരു പെണ്‍കുട്ടിയെ കൊമ്പനാനയുടെ കൊമ്പുകള്‍ക്കിടയില്‍ നഗ്‌നയാക്കി ഭോഗിക്കണം. ഇതിനു പറ്റിയ സ്‌ത്രീയെ അന്വേഷിച്ച്‌ കുട്ടിയപ്പന്‍ നാടായ നാടെല്ലാം അലയുന്നു. ഒടുവില്‍ അച്‌ഛനില്‍ നിന്നുള്ള അപമാനം സഹിക്കവയ്യാതെ വീടുവിട്ടിറങ്ങുന്ന ലീല, കുട്ടിയപ്പന്റെ വിചിത്രമായ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ തയ്യാറാകുന്നു.

നേരത്തെ ചിത്രത്തില്‍ അഭിനയിക്കാമെന്ന്‌ ഏറ്റിരുന്ന മംമ്‌ത വിവാഹിതയായതോടെ ഏറെ വിചിത്രമായ നഗ്‌നരംഗം അഭിനയിക്കാനാകില്ലെന്ന്‌ അറിയിച്ചതോടെയാണ്‌ ആന്‍ അഗസ്‌റ്റിനെ പരിഗണിച്ചത്‌. ലാല്‍ജോസിന്റെ എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെ ചലച്ചിത്രരംഗത്തെത്തിയ ആനിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട വേഷമായിരിക്കും ലീലയുടേത്‌. ഫെബ്രുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ആരംഭിക്കും. കോട്ടയമായിരിക്കും പ്രധാന ലൊക്കേഷന്‍.

No comments:

Post a Comment