Sunday, January 8, 2012

സാംസങ്ങ്‌ ഗ്യാലക്‌സി എയ്‌സ്‌ പ്‌ളസ്‌ അവതരിപ്പിച്ചു


ഇന്ത്യയിലെ ജനപ്രിയ മൊബൈല്‍ ഫോണ്‍ മോഡലായ സാംസങ്ങിന്റെ ഗ്യാലക്‌സി എയ്‌സിന്റെ പരിഷ്‌ക്കരിച്ച പതിപ്പ്‌ പുറത്തിറക്കി. ഗ്യാലക്‌സി എയ്‌സ്‌ പ്‌ളസ്‌ എന്ന പേരില്‍ അറിയപ്പെടുന്ന പുതിയ ഫോണ്‍ മാര്‍ച്ച്‌ അവസാനത്തോടെ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായിത്തുടങ്ങും. ഏകദേശം പതിനയ്യായിരത്തോളം രൂപയായിരിക്കും ഫോണിന്‌ ഇന്ത്യന്‍ വിപണിയിലെ വില.

1 ജിഗാഹെര്‍ട്‌സ്‌ പ്രോസസര്‍, ആന്‍ഡ്രോയ്‌ഡ്‌ 2.3 ജിഞ്ചര്‍ബ്രഡ്‌ ഓപ്പറേറ്റിംഗ്‌ സിസ്‌റ്റം, 512 എംബി റാം, മൂന്ന്‌ ജിബി സ്‌റ്റോറേജ്‌ (മൈക്രോ എസ്‌ ഡി കാര്‍ഡ്‌ ഉപയോഗിച്ച്‌ 32 ജിബി വരെ ഉയര്‍ത്താം) തുടങ്ങിയവയാണ്‌ ഗ്യാലക്‌സി എയ്‌സ്‌ പ്‌ളസിന്റെ അടിസ്ഥാന സവിശേഷതകള്‍.

3.65 ഇഞ്ച്‌ എച്ച്‌ വി ജി എ ഡിസ്‌പ്‌ളേ, എല്‍ ഇ ഡി ഫ്‌ളാഷോടുകൂടിയ അഞ്ച്‌ മെഗാപിക്‌സല്‍ ക്യാമറ, അത്യാധുനിക വൈ-ഫൈ, ബ്‌ളൂടൂത്ത്‌, എച്ച്‌ എസ്‌ ഡി പി എ കണക്‌ടിവിറ്റി തുടങ്ങിയവയാണ്‌ മറ്റ്‌ പ്രത്യേകതകള്‍. കൂടാതെ സാംസങ്ങിന്റെ ആകര്‍ഷകമായ ഓപ്‌ഷനുകളായ ടച്ച്‌വിസ്‌ ഇന്റര്‍ഫേസും തിങ്ക്‌ഫ്രീ ആപ്‌ളിക്കേഷനും ഈ ഫോണില്‍ ലഭ്യമാണ്‌. സോഷ്യല്‍നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റുകളായ ഫേസ്‌ബുക്കും ഗൂഗിള്‍ പ്‌ളസും ട്വിറ്ററും അനായാസം ഉപയോഗിക്കുന്നതിനായി സോഷ്യല്‍ ഹബ്‌, മ്യൂസിക്‌ ഹബ്‌, ചാറ്റ്‌ ഓണ്‍ തുടങ്ങിയ ആപ്‌ളിക്കേഷനുകളും പുതിയ ഗ്യാലക്‌സി എയ്‌സ്‌

No comments:

Post a Comment