ആഞ്‌ജനേയന്‍ വിവാഹിതനാണെന്ന് പറഞ്ഞിരുന്നതായി അനന്യ
മലയാള ചലച്ചിത്രതാരം അനന്യയുടെ വിവാഹനിശ്‌ചയത്തിന് ശേഷമുണ്ടായ പുകിലുകള്‍ എന്തൊക്കെയായിരുന്നു. അനന്യയുടെ പ്രതിശ്രുതവരന്‍ ആഞ്‌ജനേയന്‍ വിവാഹിതനാണെന്നും രണ്ടു കുട്ടികളുടെ അച്‌ഛനാണെന്നുമാണ് ആദ്യം പ്രചരിച്ച വാര്‍ത്ത. എന്നാലിത് ഏശാതെ വന്നപ്പോള്‍, അനന്യ വീട്ടുതടങ്കലിലാണെന്നും, തങ്ങളെ വഞ്ചിച്ച ആഞ്‌ജനേയനെതിരെ നടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയെന്നുമാണ് പിന്നീട് പ്രചരിച്ചത്. എന്നാല്‍ ഇതെല്ലാം നടിയും കുടുംബവും തള്ളിക്കളഞ്ഞതോടെയാണ് വിവാദങ്ങള്‍ കെട്ടടങ്ങിയത്.
കൂടാതെ മലയാളികള്‍ക്ക് ഫേസ്‌ബുക്ക് ഉപയോഗിക്കാന്‍ അറിയില്ലെന്ന രൂക്ഷവിമര്‍ശനവും നടി ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണങ്ങളുമായി അനന്യ വീണ്ടും രംഗത്തെത്തിയിരിക്കുന്നു. ഫേസ്‌ബുക്ക് വഴിയും മറ്റും പ്രചരിച്ചത് കാമ്പില്ലാത്ത കാരങ്ങളാണ്. ആഞ്‌ജനേയന്‍ വിവാഹിതനാണെന്ന കാര്യം തനിയ്‌ക്കറിയാമായിരുന്നു. ഇക്കാര്യം അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ആ ബന്ധം തകരാനുള്ള കാരണവും ആഞ്‌ജനേയന്‍ പറഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ആദ്യമേ തുറന്നുപറഞ്ഞതുകൊണ്ട് തങ്ങളുടെ ബന്ധം കൂടുതല്‍ ദൃഢമായി മാറിയിട്ടുണ്ട്. വിവാഹിതരാകാനുള്ള തീരുമാനത്തിലും മാറ്റമില്ലെന്ന് ഒരു ഇംഗ്‌ളീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അനന്യ പറഞ്ഞു. ചില പത്രങ്ങളിലും സൈറ്റുകളിലും വന്നതുപോലെ അദ്ദേഹത്തിന് മക്കളൊന്നുമില്ല. നല്ലൊരു സുഹൃത്താണ് ആഞ്‌ജനേയന്‍. എല്ലാ കാര്യങ്ങളും തങ്ങള്‍ പരസ്‌പരം പറയാറുണ്ട്. തന്റെ മാതാപിതാക്കള്‍ക്ക് ഈ വിവാഹബന്ധത്തിനോട് എതിര്‍പ്പില്ല. അദ്ദേഹം നേരത്തെ വിവാഹിതനാണെന്ന കാര്യം മാതാപിതാക്കള്‍ക്കും ആദ്യം മുതല്‍ അറിയാം. അവരത് അംഗീകരിക്കുകയും ചെയ്‌തതായി അനന്യ പറഞ്ഞു.
No comments:
Post a Comment