Friday, March 2, 2012

ലക്ഷ്‌മി ഗോപാലസ്വാമിക്ക്‌ ഇനി ഗ്‌ളാമര്‍ മുഖം

E-mailPrintPDF

അരയന്നങ്ങളുടെ വീട്ടിലെ സീത എന്ന മറുനാടന്‍ യുവതിയെ മലയാളികള്‍ക്ക്‌ മറക്കാനാകുമോ? ബാംഗ്‌ളൂരിലെ നഗരജീവിതത്തിന്റെ പരിഷ്‌ക്കാരമുണ്ടായിട്ടും ഒരു നാടന്‍ യുവതിയായാണ്‌ ലക്ഷ്‌മി ഗോപാലസ്വാമി എന്ന അഭിനേത്രി മലയാള സിനിമയാല്‍ നിറഞ്ഞുനിന്നത്‌. എന്നാല്‍ ഇപ്പോള്‍ ഈ നാടന്‍ പരിവേഷം അപ്പാടെ മാറ്റി ഒരു മോഡേണ്‍ വേഷത്തിലെത്തുകയാണ്‌ ലക്ഷ്‌മി ഗോപാലസ്വാമി. ഹരിനാരായണന്‍ സംവിധാനം ചെയ്യുന്ന നോട്ടി പ്രൊഫസര്‍ എന്ന ചിത്രത്തിലാണ്‌ ഇതുവരെയില്ലാത്ത രൂപഭാവത്തില്‍ ലക്ഷ്‌മി പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തുന്നത്‌.

ഈ ചിത്രത്തില്‍ അല്‍പ്പം ഹാസ്യവും ലക്ഷ്‌മി കൈകാര്യം ചെയ്യുന്നുണ്ട്‌. ബാബുരാജാണ്‌ ചിത്രത്തിലെ നായകന്‍. ചിത്രത്തില്‍ കുറച്ച്‌ ഗ്‌ളാമര്‍ പ്രദര്‍ശനത്തിന്‌ ലക്ഷ്‌മി തയ്യാറാകുന്നു എന്നതാണ്‌ മുഖ്യ സവിശേഷത. എന്നാല്‍ ഗ്‌ളാമര്‍ നടിമാരെ പോലെ എല്ലാം തുറന്ന്‌ കാണിക്കുകയല്ല തന്റെ ലക്ഷ്യമെന്നും, മോഡേണായ വേഷങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന്‌ തെളിയിക്കുകയാണ്‌ പുതിയ രൂപഭാവത്തിന്‌ പിന്നിലെന്നും ലക്ഷ്‌മി പറയുന്നു. ഒരു പാന്‍-ഇന്ത്യന്‍ മുഖമാണ്‌ തനിക്കുള്ളതെന്ന്‌ പലരും പറഞ്ഞിട്ടുണ്ട്‌. എന്നാല്‍ അത്‌ വേണ്ടവിധം പുറത്ത്‌ വന്നിട്ടില്ല. ഈ ചിത്രം അതിന്‌ ഒരു നിമിത്തമാകുമെന്നാണ്‌ കരുതുന്നത്‌- ലക്ഷ്‌മി പറയുന്നു. സിനിമാ കരിയറില്‍ ആദ്യമായി കോമഡി ചെയ്യുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ടെന്ന്‌ ലക്ഷ്‌മി പറഞ്ഞു. ഒരു സിനിമാ നടിയുടെ വേഷത്തില്‍ എത്തുന്ന ലക്ഷ്‌മി ഒരു പ്രൊഫസറെ വിവാഹം ചെയ്‌ത ശേഷം വീട്ടമ്മയായി ഒതുങ്ങിക്കൂടുന്നുണ്ട്‌. എന്നാല്‍ ഭാര്യയുടെ പേരിലും പെരുമയിലും ഇപ്പോഴും ഷൈന്‍ ചെയ്യുന്ന ഭര്‍ത്താവായാണ്‌ ബാബുരാജ്‌ എത്തുന്നത്‌. ടിനി ടോം, രാജീവ്‌ പിള്ള, ഇന്നസെന്റ്‌, ജനാര്‍ദ്ദന്‍, ലെന, മാളവിക തുടങ്ങിയവരാണ്‌ ചിത്രത്തിലെ മറ്റു താരങ്ങള്‍.

No comments:

Post a Comment