Friday, March 2, 2012

ഫാദേഴ്‌സ്‌ ഡേ- വിഷയം കൊള്ളാം; അവതരണം പാളി

E-mailPrintPDF

ദിലീപിനെ നായകനാക്കി എടുത്ത സ്വന്തം ലേഖകന്‍ എന്ന ചിത്രത്തിന്‌ ശേഷം കലവൂര്‍ രവികുമാര്‍ സംവിധാനം ചെയ്‌ത ഫാദേഴ്‌സ്‌ ഡേ എന്ന ചിത്രം തിയറ്ററുകളിലെത്തി. പ്രതിപക്ഷനേതാവ്‌ വി എസ്‌ അച്യൂതാനന്ദന്‍ കണ്ടിരിക്കേണ്ട ചിത്രമാണിതെന്ന്‌ കഴിഞ്ഞദിവസം രവികുമാര്‍ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞിരുന്നു. സാമൂഹികവും കാലികവുമായി പ്രസക്‌തിയുള്ള ഒരു വിഷയമാണ്‌ ഇത്തവണയും രവികുമാര്‍ ചലച്ചിത്രമാക്കിയിരിക്കുന്നത്‌.

കേരളസമൂഹത്തില്‍ വളര്‍ന്നുവരുന്ന സ്‌ത്രീപീഡനവും പെണ്‍വാണിഭവുമാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം. കൂട്ട മാനഭംഗത്തിനിരയായി ഗര്‍ഭിണിയായ യുവതി പ്രസവിച്ച കുഞ്ഞിനെ ഉപേക്ഷിച്ചു പോകുന്നതും ആ കുഞ്ഞു വളര്‍ന്ന്‌ വലുതായി അമ്മയെ തേടി കണ്ടെത്തുന്നതും മാനഭംഗപ്പെടുത്തിയവരെ കണ്ടെത്തി ശിക്ഷിക്കുന്നതുമായ കഥ പറയുകയാണ്‌. മികച്ച പ്രമേയമായിട്ടും അവതരണത്തിലും കഥ പറച്ചിലിലുമെല്ലാം പോരായ്‌മകളുണ്ട്‌.

കോളേജ്‌ അദ്ധ്യാപികയായ സീതാലക്ഷ്‌മി(രേവതി) സഹോദരന്‍ ഗോപനും(വിനീത്‌) അനന്തിരവള്‍ നീതുവിനും(ഇന്ദു തമ്പി) ഒപ്പം കഴിയുന്നു. സീതാലക്ഷ്‌മിയെ സദാ പിന്തുടരുന്ന ജോസഫ്‌ കെ ജോസഫ്‌(ഷാഹീന്‍) എന്ന യുവാവ്‌ സീതാലക്ഷ്‌മിയുടെ മകനാണ്‌. മുമ്പ്‌ കൂട്ട മാനഭംഗത്തിനിരയായി ഗര്‍ഭിണിയായ സീതാലക്ഷ്‌മിയ്‌ക്ക്‌ ജനിച്ച കുഞ്ഞിനെ ഉപേക്ഷിച്ചു പോയതാണ്‌. ഒടുവില്‍ അമ്മയെ പീഡിപ്പിച്ചവരെ കണ്ടെത്തി മകന്‍ ശിക്ഷിക്കുന്നു. കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച രേവതി മോശമില്ലാത്ത പ്രകടനം കാഴ്‌ചവച്ചിട്ടുണ്ട്‌. മകനായി വരുന്ന ഷാഹീന്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാതെ പോകുന്നു. പതിവു വില്ലന്മാരുടെ റോളിലാണ്‌ ശങ്കറും സുരേഷ്‌ കൃഷ്‌ണയും ഇടവേള ബാബുവും വിജയ്‌ മേനോനും. സീതാലക്ഷ്‌മിയെ സ്‌നേഹിക്കുന്ന ആളായി ലാലും വേഷമിട്ടിട്ടുണ്ട്‌. മികച്ച ഒരു

No comments:

Post a Comment