Friday, March 2, 2012

3250 രൂപയ്‌ക്ക്‌ ടാബ്‌ലററ്‌ കംപ്യൂട്ടറുമായി ബി എസ്‌ എന്‍ എല്‍

E-mailPrintPDF

ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ടാബ്‌ലറ്റ്‌ എന്ന ഖ്യാതിയുമായി എത്തിയ ആകാശിന്‌ ശക്‌തമായ വെല്ലുവിളിയുമായി ബിഎസ്‌എന്‍എല്‍ രംഗത്ത്‌. നോയിഡ ആസ്ഥാനമായ പാന്റെല്‍ എന്ന കമ്പനിയുമായി ചേര്‍ന്ന്‌ മൂന്നു ടാബ്‌ലറ്റുകള്‍ പുറത്തിറക്കുമെന്ന്‌ ബിഎസ്‌എന്‍എല്‍ പ്രഖ്യാപിച്ചിരിക്കുന്നു. 3250 രൂപ വിലയുള്ള ടാബ്‌ലറ്റുകളാണ്‌ ബിഎസ്‌എന്‍എല്‍ വിപണിയിലെത്തിക്കുക.

ബിഎസ്‌എന്‍എല്‍ പെന്റാ ടി പാഡ്‌ എന്നറിയപ്പെടുന്ന ടാബ്‌ലറ്റിന്‌ കരുത്തേകുന്നത്‌ ഒരു ജിഗാഹെര്‍ട്‌സ്‌ പ്രോസസറും 256 എംബി റാമുമാണ്‌. ആന്‍ഡ്രോയ്‌ഡ്‌ ഓപ്പറേറ്റിംഗ്‌ സിസ്‌റ്റത്തില്‍ റണ്‍ ചെയ്യുന്ന ഈ ടാബ്‌ലറ്റിനൊപ്പം ബിഎസ്‌എന്‍എല്ലിന്റെ ത്രീജി സേവനവും പ്രത്യേക ഡേറ്റാ പാക്കേജും ലഭ്യമാണ്‌. അതേസമയം ബിഎസ്‌എന്‍എല്‍ പുറത്തിറക്കുന്ന മറ്റു രണ്ടു മോഡലുകള്‍ക്ക്‌ യഥാക്രമം 10,999, 13,500 രൂപ എന്നിങ്ങനെയായിരിക്കും വില. കപ്പാസിറ്റീവ്‌ ടച്ച്‌സ്‌ക്രീന്‍, ടച്ച്‌ സെന്‍സിറ്റിവിറ്റി തുടങ്ങിയ മെച്ചപ്പെട്ട സവിശേഷതകളാണ്‌ വില കൂടിയ രണ്ടു മോഡലുകളുടെ സവിശേഷതകള്‍. ബിഎസ്‌എന്‍എല്‍ പുറത്തിറക്കുന്ന മൂന്നു ടാബ്‌ലറ്റുകളും പാന്റെല്‍ വെബ്‌സൈറ്റ്‌ വഴി ഇപ്പോള്‍ ബുക്ക്‌ ചെയ്യാം.

No comments:

Post a Comment