കുട്ടികള്‍ക്കായി ഇതാ ഒരു ആന്‍ഡ്രോയ്‌ഡ് ടാബ്‌ലറ്റ്
ഡിയോ ഡൊമിനിക്
നിങ്ങളുടെ കുട്ടിക്ക് ഒരു ടാബ്‌ലറ്റ് കംപ്യൂട്ടര്‍ വാങ്ങിക്കൊടുക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ അതിനുള്ള സമയമായിരിക്കുന്നു. കുട്ടികളെ മാത്രം മുന്നില്‍ക്കണ്ട് പുറത്തിറക്കുന്ന ആന്‍ഡ്രോയ്‌ഡ് ടാബ്‌ലറ്റ് ഉടന്‍ വിപണിയിലെത്തും. മാതാപിതാക്കള്‍ക്ക് നിയന്ത്രിക്കാന്‍ സാധിക്കുന്ന കുട്ടികളുടെ ടാബ്‌ലറ്റ് പുറത്തിറക്കുന്നത് ആര്‍ക്കോസ് എന്ന കമ്പനിയാണ്. ആന്‍ഡ്രോയ്‌ഡിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്‌റ്റമായ ഐസ്‌ക്രീം സാന്‍ഡ്‌വിച്ചില്‍ റണ്‍ ചെയ്യുന്ന ഈ ടാബ്‌ലറ്റ്‌ചൈല്‍ഡ്‌പാഡ് എന്നാണ് അറിയപ്പെടുന്നത്.
ഏഴ് ഇഞ്ച് ടച്ച് - സെന്‍സിറ്റീവ് ഡിസ്‌പളേ, ഒരു ജിഗാഹെര്‍ട്‌സ് പ്രോസസര്‍, ഒരു ജിബി റാം എന്നിവയാണ് ചൈല്‍ഡ്‌പാഡിന്റെഅടിസ്ഥാന സവിശേഷതകള്‍. കുട്ടികളെ ഏറെ ആകര്‍ഷിക്കുന്നതരത്തിലുള്ള വര്‍ണ ബട്ടണുകള്‍, പലനിറത്തിലുള്ള ഐക്കണുകള്‍, നേരിട്ട് ഗെയിമിലേക്കും വിനോദ, പസില്‍ എന്നിവയിലേക്കും പോകാന്‍ സാധിക്കുന്ന ഓപ്‌ഷനുകള്‍, ആന്‍ഗ്രി ബേഡ്‌സ്, പിഗ് റഷ്, ഫ്‌ളൈറ്റ് ഫ്രെന്‍സി തുടങ്ങി കുട്ടികള്‍ക്ക് മാത്രമായുള്ള 28 ആപ്‌ളിക്കേഷനുകളും ഇതിന്റെ മറ്റ് സവിശേഷതയാണ്. കുട്ടികളുടെ സുരക്ഷിതമായ ഉപയോഗം മുന്‍നിര്‍ത്തിയാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. മാതാപിതാക്കള്‍ക്ക് നിരീക്ഷിക്കാന്‍ സാധിക്കുന്ന വെബ് ബ്രൗസിംഗ് സങ്കേതം വികസിപ്പിച്ചത് പ്രശസ്‌തമായ എഡിഷന്‍സ് പ്രൊഫില്‍ ആണ്. മാര്‍ച്ച് അവസാനത്തോടെ വിപണിയിലെത്തുന്ന ആര്‍ക്കോസ് ചൈല്‍ഡ്‌പാഡിന് ഏകദേശം 7000 രൂപയായിരിക്കും വില.
No comments:
Post a Comment