Tuesday, March 6, 2012

ശ്വാസം വിട്ടാല്‍ ഐഫോണ്‍ ചാര്‍ജ്ജ്‌ ചെയ്യാം !


E-mailPrintPDF

മനു മൈക്കിള്‍

ശ്വാസോച്‌ഛാസം ചെയ്‌തുകൊണ്ട്‌ ഐഫോണ്‍ ചാര്‍ജ്ജ്‌ ചെയ്യാന്‍ സാധിച്ചാല്‍ എങ്ങനെയിരിക്കും? ഞങ്ങള്‍ പറയുന്നത്‌ ഒരു കടങ്കഥയല്ല, ശാസ്‌ത്രീയമായി കണ്ടെത്തിയ കാര്യമാണ്‌. അതെ, വൈദ്യൂതിയില്ലാതെ നിങ്ങളുടെ ഐഫോണ്‍ ചാര്‍ജ്ജ്‌ ചെയ്യാം. വെറുതെ ഒരിടത്ത്‌ കിടന്ന്‌ ശരിയായ രീതിയില്‍ ശ്വാസോച്‌ഛാസം ചെയ്‌താല്‍ മാത്രം മതി. പക്ഷെ, ഇതിനുവേണ്ടി എഐആര്‍ഇ മാസ്‌ക്ക്‌ കണ്‍സോള്‍ എന്ന ചെറിയ ഒരു ഉപകരണമാണ്‌ ഇതിന്‌ വേണ്ടത്‌. നിങ്ങളുടെ ഐഫോണ്‍ ഇതുമായി ബന്ധിപ്പിച്ചശേഷം ഒരു മാസ്‌ക്ക്‌ പോലെ വായില്‍ ധരിക്കുക (ചിത്രത്തില്‍ കാണുന്നതുപോലെ).

കാറ്റില്‍ നിന്ന്‌ വൈദ്യൂതിയുണ്ടാക്കുന്ന അതേ പ്രവര്‍ത്തനരീതിയാണ്‌ എഐആര്‍ഇ മാസ്‌ക്ക്‌ കണ്‍സോളില്‍ അവലംബിച്ചിരിക്കുന്നത്‌. നിങ്ങളുടെ ശ്വാസത്തില്‍ നിന്ന്‌ ലഭിക്കുന്ന ഉര്‍ജ്ജം എഐആര്‍ഇ മാസ്‌ക്ക്‌ കണ്‍സോളിലുള്ള വിന്‍ഡ്‌ ടര്‍ബൈനുകള്‍ വൈദ്യൂതിയാക്കി മാറ്റിയാണ്‌ ഐഫോണ്‍ ചാര്‍ജ്ജ്‌ ചെയ്യുന്നത്‌. എവിടെവെച്ചും എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാനാകുമെന്നതാണ്‌ ഇതിന്റെ മുഖ്യസവിശേഷത. പാരിസ്ഥികമായും ഒട്ടേറെ മെച്ചങ്ങള്‍ ഉള്ള ഒരു കണ്ടുപിടിത്തമാണിത്‌. എന്തെന്നാല്‍ നമ്മുടെ നിത്യജീവിതത്തില്‍ ശ്വാസോച്‌ഛാസം വഴി പുറന്തള്ളപ്പെടുന്ന കാര്‍ബണ്‍ഡൈ ഓക്‌സൈഡ്‌ ശേഖരിച്ച്‌ വൈദ്യൂതിയാക്കി മാറ്റുന്നതിലൂടെ പാരിസ്ഥിതിക മലിനീകരണം ചെറിയതോതിലെങ്കിലും കുറയ്‌ക്കാനാകും. ഭാവിയില്‍ ചാര്‍ജ്ജ്‌ ചെയ്യേണ്ട എല്ലാത്തരം ഉപകരണങ്ങളും ഇത്തരത്തില്‍ ചാര്‍ജ്ജ്‌ ചെയ്യാനാകും. അതുപോലെതന്നെ ഇത്‌ സാര്‍വ്വത്രികമായാല്‍ മനുഷ്യന്‌ നല്ലൊരു ശ്വസന വ്യായാമവുമാകും. ഊര്‍ജ്ജസംരക്ഷണത്തിനുള്ള 2011ലെ റെഡ്‌ഡോട്ട്‌ ഡിസൈന്‍ അവാര്‍ഡ്‌ എഐആര്‍ഇ മാസ്‌ക്ക്‌കണ്‍സോളിനാണ്‌ ലഭിച്ചത്

No comments:

Post a Comment