Tuesday, July 10, 2012


വിനീത്‌ ശ്രീനിവാസന്‍ ഓഗസ്‌റ്റ്‌ 18ന്‌ വിവാഹിതനാകും

E-mailPrintPDF
മലര്‍വാടി ആര്‍ട്ട്‌സ്‌ ക്ലബിന്‌ ശേഷം തട്ടത്തിന്‍ മറയത്ത്‌ എന്ന ചിത്രം കൂടി ഹിറ്റായതോടെ മലയാള സിനിമയ്‌ക്ക്‌ ഏറെ പ്രതീക്ഷിക്കാവുന്ന ഒരു ചലച്ചിത്രകാരനായി വിനീത്‌ ശ്രീനിവാസന്‍ മാറിയിരിക്കുകയാണ്‌. പാട്ടുകാരനായി എത്തി, അഭിനേതാവും തിരക്കഥാകൃത്തും സംവിധായകനായും വിനീത്‌ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. കരിയറിലെ നിര്‍ണായക ഘട്ടത്തിലൂടെ കടന്നുപോകുന്ന വിനീതിന്റെ വിവാഹം ഓഗസ്‌റ്റ്‌ 18ന്‌ നടക്കും. ചെന്നൈയില്‍ എന്‍ജിനിയറിംഗ്‌ കോഴ്‌സ്‌ ചെയതപ്പോള്‍ ജൂനിയറായി പഠിച്ച പെണ്‍കുട്ടിയെയാണ്‌ വിനീത്‌ വിവാഹം കഴിക്കുന്നത്‌.
പഠിക്കുന്ന കാലം മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നു. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ പെണ്‍കുട്ടിയെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇവരുടെ വിവാഹം കേരളത്തില്‍ വെച്ചായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്‌. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തക്കളും മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിരിക്കും വിനീതിന്റെ വിവാഹം എന്നാണ്‌ സൂചന. വിവാഹശേഷം കൊച്ചിയില്‍ വെച്ച്‌ സിനിമാരംഗത്തെ സഹപ്രവര്‍ത്തകര്‍ക്കായി വിരുന്ന്‌ സല്‍ക്കാരം നടത്തും.

No comments:

Post a Comment