Tuesday, July 10, 2012


വിവാഹത്തില്‍ വിശ്വാസമില്ല: മീര

E-mailPrintPDF
താനും സുഹൃത്ത്‌ രാജേഷും ഭാര്യാ ഭര്‍ത്താക്കന്‍മാരെ പോലെ ജീവിക്കുന്നതിനാല്‍ ജീവിതത്തില്‍ പ്രത്യേകിച്ച്‌ വിവാഹത്തിന്റെ ആവശ്യമില്ലെന്ന്‌ നടി മീരാജാസ്‌മിന്‍. ഒരു മാധ്യമത്തിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ മീരാജാസ്‌മിന്‍ ഇക്കാര്യം വ്യക്തമാക്കിയത്‌. തന്റെ ജീവിതത്തില്‍ വിവാഹം കഴിക്കണം എന്ന ആവശ്യം വരുന്നില്ല. ഭാര്യാഭര്‍ത്താക്കന്‍മാര്‍ എന്ന രീതിയിലാണ്‌ ഞങ്ങള്‍ മുന്നോട്ട്‌ പോകുന്നത്‌. ഞങ്ങള്‍ ഒരുമിച്ചാണ്‌ ജീവിക്കുന്നത്‌. വിവാഹ ചടങ്ങില്‍ ഉള്ള വിശ്വാസം തനിക്ക്‌ ഇല്ലെന്നും മീര പറഞ്ഞു.
വിവാഹം ഗംഭീരമായി നടത്തിയിട്ട്‌, ബന്ധം വേര്‍പെടുത്തേണ്ടി വന്നാല്‍ പിന്നെ വിവാഹമോചനം എന്നു പറഞ്ഞു നടക്കാന്‍ വയ്യ. വിവാഹം ഗംഭീരമായി നടത്തുന്നതില്‍ ഒരു കാര്യവുമില്ല. നമ്മുടെ മനസും സന്തോഷവും പരസ്‌പരധാരണയോടെയുള്ള ജീവിതവുമൊക്കെയാണ്‌ പ്രധാനമെന്നും മീര പറഞ്ഞു.
പണ്ടൊക്കെ വിവാഹം ഗംഭീരമായി നടത്തണമെന്നും ആള്‍ക്കാരെയൊക്കെ വിളിച്ചുകൂട്ടണമെന്നുമുള്ള ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ തനിക്ക്‌ അത്‌ ഇഷ്ടമല്ലെന്നും മീര പറഞ്ഞു. മരിക്കുന്നതുവരെ അഭിനയിക്കണമെന്ന്‌ ആഗ്രഹമുണ്ട്‌. എന്നാല്‍ അതിനുവേണ്ടി ആരുടെയും കാലുപിടിക്കാന്‍ പോകില്ല. നല്ല വേഷങ്ങള്‍ മാത്രമെ ഇനി സ്വീകരിക്കുകയുള്ളുവെന്നും മീര പറഞ്ഞു.

No comments:

Post a Comment