Tuesday, July 10, 2012


ഒരുദിവസം സച്ചിന്റെ റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടും'

E-mailPrintPDF
ക്രിക്കറ്റ്‌ ലോകത്തിന്‌ വിസ്‌മയം തീര്‍ത്തുകൊണ്ട്‌, ബാറ്റിംഗില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തീര്‍ത്ത റെക്കോര്‍ഡുകള്‍ നിരവധിയാണ്‌. സച്ചിന്റെ റെക്കോര്‍ഡുകള്‍ ഒരിക്കലും തകര്‍ക്കപ്പെടുകയില്ലെന്ന്‌ ഭംഗി വാക്കായും അല്ലാതെയും പലരും പറഞ്ഞിട്ടുണ്ട്‌. എന്നാല്‍ ഇപ്പോഴിതാ ഇന്ത്യയ്‌ക്ക്‌ ആദ്യ ലോകകിരീടം നേടിത്തന്ന നായകന്‍ കപില്‍ദേവ്‌ പറയുന്നു, സച്ചിന്റെ റെക്കോര്‍ഡുകളെല്ലാം ഒരുനാള്‍ തകര്‍ക്കപ്പെടുമെന്ന്‌. താന്‍ കളിച്ചിരുന്ന കാലഘട്ടത്തില്‍ സുനില്‍ ഗാവസ്‌ക്കറിനേക്കാള്‍ മികച്ച ബാറ്റ്‌സ്‌മാന്‍ ഇനിയുണ്ടാകില്ലെന്നാണ്‌ കരുതിയിരുന്നത്‌.
എന്നാല്‍ ഗാവസ്‌ക്കറിനേക്കാള്‍ എത്രയോ മികച്ച ബാറ്റ്‌സ്‌മാന്‍മാര്‍ പിന്നീട്‌ വന്നു. ക്രിക്കറ്റ്‌ എന്ന കളി ഏതു കളിക്കാരനേക്കാള്‍ വലുതായതുകൊണ്ടാണ്‌ ഇങ്ങനെ സംഭവിക്കുന്നതെന്നും കപില്‍ അഭിപ്രായപ്പെട്ടു.
ഇരുപതുവര്‍ഷത്തിലധികമായി ക്രിക്കറ്റില്‍ നിറഞ്ഞുനില്‍ക്കുന്ന സച്ചിന്‍ ഉജ്ജ്വല പ്രകടനം തന്നെയാണ്‌ കാഴ്‌ചവെച്ചത്‌. ഒരിക്കലും ഭേദിക്കാനാകില്ലെന്ന്‌ കരുതുന്ന റെക്കോര്‍ഡുകളും സ്ഥാപിച്ചു. എന്നാല്‍ സച്ചിന്റെ റെക്കോര്‍ഡുകളെല്ലാം ഒരിക്കല്‍ തകര്‍ക്കപ്പെടും. അതാണ്‌ ക്രിക്കറ്റ്‌- കപില്‍ ദേവ്‌ പറഞ്ഞു. ക്രിക്കറ്റില്‍ അച്ചടക്കം വളരെ പ്രധാനപ്പെട്ടതാണ്‌. മികച്ച പ്രതിഭയുമായാണ്‌ സച്ചിനും വിനോദ്‌ കാംബ്ലിയും ക്രിക്കറ്റിലെത്തിയത്‌. എന്നാല്‍ ഇന്ന്‌ സച്ചിന്‍ എവിടെനില്‍ക്കുന്നു? കാംബ്‌ളി എവിടെനില്‍ക്കുന്നു? അച്ചടക്കമില്ലാത്തതാണ്‌ കാംബ്ലിയ്‌ക്ക്‌ വിനയായി മാറിയതെന്നും കപില്‍ പറഞ്ഞു. കൊല്‍ക്കത്തയില്‍ ആകാശ്‌ ഇന്‍സ്റ്റ്‌്യൂട്ടില്‍ നടന്ന ഒരു ചടങ്ങിനിടെ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെയാണ്‌ കപില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്‌.

No comments:

Post a Comment