Tuesday, July 10, 2012



E-mail
PrintPDF
കുട്ടികള്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ പലപ്പോഴും മുതിര്‍ന്നവരെ വെള്ളംകുടിപ്പിക്കാറുണ്ട്‌. കുട്ടികളിലെ ചിന്താശേഷിയും മാനസികവളര്‍ച്ചയുമാണ്‌ സംശയങ്ങളുണ്ടാകാന്‍ കാരണം. ഈ സംശയങ്ങള്‍ക്ക്‌ മറുപടി നല്‍കുന്നതില്‍ മാതാപിതാക്കള്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്നവര്‍ പലപ്പോഴും വിമുഖത കാട്ടാറുണ്ട്‌. എന്നാല്‍ ഇപ്പോള്‍ സംശയ നിവാരണത്തിനായി കുട്ടികള്‍ ഇന്റര്‍നെറ്റ്‌ സെര്‍ച്ചിംഗിലെ അതികായരായ ഗൂഗിളിനെ കൂടുതല്‍ ആശ്രയിക്കുന്നതായി ആഗോള തലത്തില്‍ നടത്തിയ സര്‍വ്വേയുടെ ഫലം വ്യക്തമാക്കുന്നു.
ബര്‍മിംങ്‌ഹാം സയന്‍സ്‌ സിറ്റിയിലാണ്‌ ഇതുസംബന്ധിച്ച പഠനം നടന്നത്‌. ആറു വയസിനും 15 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ 54 ശതമാനം പേരും സംശയനിവാരണത്തിന്‌ ഗൂഗിളിനെയാണ്‌ ആശ്രയിക്കുന്നതെന്നാണ്‌ പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്‌. കുട്ടികളും മാതപിതാക്കളും തമ്മിലുള്ള ബന്ധത്തില്‍ വരുന്ന മാറ്റങ്ങളും സാമൂഹികവും മാനസികവുമായ മാറ്റങ്ങളുമാണ്‌ ഈ സ്ഥിതിവിശേഷത്തിന്‌ കാരണം. എന്നാല്‍ മാതാപിതാക്കളുമായി കുട്ടികള്‍ക്കുള്ള അടുപ്പത്തിലുണ്ടാകുന്ന ശൈഥില്യം ഉത്തമ പൗരന്‍ എന്ന നിലയിലേക്കുള്ള അവരുടെ വളര്‍ച്ചയെ സാരമായി ബാധിക്കുമെന്ന്‌ മാനസികാരോഗ്യ രംഗത്തെ വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

No comments:

Post a Comment