Thursday, September 6, 2012

റണ്‍ ബേബി റണ്‍: വേണ്ട ഓടി ഒളിക്കണ്ട


റണ്‍ ബേബി റണ്‍: വേണ്ട ഓടി ഒളിക്കണ്ട


E-mailPrintPDF

‘റണ്‍ ബേബി റണ്‍’ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നു. നിരവധി ഹിറ്റുകള്‍ മലയാള സിനിമയ്ക്ക് നല്‍കിയ ജോഷിയുടെ പുതിയ ചിത്രം ‘റണ്‍ ബേബി റണ്‍’ പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റിക്കുന്നില്ല.
ചിത്രത്തിന്റെ തലക്കെട്ടു പോലെ ഒരു അപകടത്തില്‍ നിന്നുമുള്ള രണ്ട് പത്രപ്രവര്‍ത്തകരുടെ രക്ഷപ്പെടലിന്റെ കഥയേക്കാള്‍ അവര്‍ തമ്മിലുള്ള പ്രണയത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ മോഹന്‍ലാല്‍-അമലാപോള്‍ കെമിസ്ട്രി വിജയകരം തന്നെ.
മുഴുനീളന്‍ സസ്പന്‍സ് ത്രില്ലറായ ചിത്രത്തിന്റെ കഥാഗതിയും, പെട്ടന്ന് ഉണ്ടാകുന്ന വഴിത്തിരിവുകളുമാണ് ഏറെ ആകര്‍ഷണീയം. ഒരേ സമയം പ്രേക്ഷകരില്‍ ആകുലതകളും അതുപോലെ തന്നെ വിസ്മയവും ഉണ്ടാക്കുന്നതില്‍ കഥ വിജയിക്കുന്നുണ്ട്.
താരമൂല്യങ്ങള്‍ മുതലാക്കുന്ന മലയാളത്തിലെ പതിവ് ‘ത്രില്ലര്‍’ ചിത്രങ്ങളില്‍ നിന്നും ‘റണ്‍ ബേബി റണ്‍’ വ്യത്യസ്തം തന്നെ. എന്നാലും, ചിത്രത്തില്‍ അനാവശ്യമായി ആവര്‍ത്തിച്ചു വരുന്ന ‘ഇഴഞ്ഞു നീങ്ങലുകള്‍’ പ്രേക്ഷകരില്‍ അതൃപ്തി ഉണ്ടാക്കുന്നുണ്ട് എന്ന കാര്യം പറയാതെ വയ്യ.
പക്ഷേ ആകര്‍ഷണീയമായ തിരക്കഥയും ക്ളൈമാക്സും പ്രേക്ഷകരിലെ ഈ പരിഭവം മായ്ച്ചുകളയും വിധം ഗംഭീരം തന്നെ.

No comments:

Post a Comment