പക്ഷികളും മരണത്തെ തിരിച്ചറിയുന്നു!
ഞങ്ങളിലൊന്നിനെ തൊട്ടെന്നാല്‍ അക്കളി തീക്കളി സൂക്ഷിച്ചോ! സമരമുഖങ്ങളില്‍ മാത്രം കേള്‍ക്കുന്ന ഇത്തരം വാക്യങ്ങള്‍ ചില പക്ഷികളും അവരുടെ ഭാഷയില്‍ പറയാറുണ്ട് എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? വിശ്വസിച്ചേ മതിയാകൂ.
പക്ഷികള്‍ സ്വന്തം വര്‍ഗ്ഗത്തിലുള്ള മറ്റ് പക്ഷികളുടെ ഭൌതിക അവശിഷ്ട്ടങ്ങള്‍ തിരിച്ചറിയുന്നതായി ശാസ്ത്രലോകത്തിന്റെ പുതിയ കണ്ടെത്തല്‍. അമേരിക്കയിലെ കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ഗവേഷകയായ തെരേസ ഇഗ്ളേസിയാസും സഹപ്രവര്‍ത്തകരും നടത്തിയ ഗവേഷണത്തിലാണ് ചില പക്ഷികള്‍ അവരുടെ ചത്തുപോയ പൂര്‍വ്വികരുടെ ഭൌതിക അവശിഷ്ട്ടങ്ങള്‍ തിരിച്ചറിഞ്ഞ് മറ്റ് പക്ഷികള്‍ക്ക് അവയെ കുറിച്ചുള്ള സന്ദേശം കൈമാറുന്നുണ്ട് എന്ന് കണ്ടെത്തിയത്.
ബ്ളൂ ജെ എന്ന ഒരു തരം സ്വര്‍ണ്ണചൂഢന്‍ പക്ഷി വര്‍ഗ്ഗമാണ് തങ്ങളുടെ പൂര്‍വികരുടെ അവശിഷ്ട്ടങ്ങള്‍ തിരിച്ചറിയുന്നത്.
ബ്ളൂ ജെ പക്ഷികളുടെ ഇത്തരം ശീലങ്ങളെ കുറിച്ച് വിശദമായി പഠിക്കുന്നതിന് ഗവേഷകര്‍ പ്രത്യക പരീക്ഷണങ്ങള്‍ ഒരുക്കിയിരുന്നു. നിരീക്ഷണങ്ങളിലെല്ലാം നിര്‍വ്വികാരമായ വസ്തുക്കളോട് വളരെ വ്യത്യസ്തമായിട്ടായിരുന്നു ഈ പക്ഷിയുടെ പ്രതികരണം.
എന്നാല്‍ തന്റെ സ്വന്തം വര്‍ഗ്ഗത്തിലുള്ള പക്ഷിയുടെ മൃതശരീരത്തിന് മുന്നില്‍ എത്തിയപ്പോള്‍ പക്ഷി പെട്ടന്ന് പ്രത്യേകതരം ശബ്ദങ്ങള്‍ പുറപ്പെടുവിച്ച് അകലെയുള്ള മറ്റ് പക്ഷികളെ ആകര്‍ഷിക്കുവാനുള്ള ശ്രമം തുടങ്ങി. ചത്ത പക്ഷിയെ കണ്ടെത്തിയ ശേഷം പക്ഷി അന്നത്തെ ദിനത്തെ ഇരതേടല്‍ അവസാനിപ്പിക്കുകയും ആ ദിനം മുഴുവന്‍ വളരെ വ്യത്യസ്തമായി പെരുമാറുകയും ചെയ്തു.
മലകളില്‍ കഴിയുന്ന ഒരു തരം മൂങ്ങയെ ഈ പക്ഷികള്‍ക്ക് ഇടയിലേക്ക് പറത്തിവിട്ടപ്പോള്‍ ഇവ പ്രത്യേക ശബ്ദങ്ങള്‍ പുറപ്പെടുവിച്ച് അപരിചിതന്റെ വരവ് മറ്റ് പക്ഷികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഒരു തരം യുദ്ധത്തിന് പോരാളികള്‍ തയ്യാറെടുക്കുന്ന വീര്യത്തോടെയായിരുന്നത്രേ ഇവ ചിലച്ചത്.
ഇത്തരത്തിലുള്ള ശബ്ദങ്ങള്‍ മറ്റ് പക്ഷികളെ അപകടങ്ങളില്‍ നിന്നും രക്ഷപ്പെടുന്നതിന് ഏറെ സഹായകരമാണെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഇത്തരം പക്ഷികളെ കൂടാതെ ആന, ജിറാഫ് എന്നീ ചില മൃഗങ്ങളും ചത്ത സഹജീവികളെ തിരിച്ചറിയുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യാറുണ്ട്.
ഇങ്ങനെ ചത്ത മൃഗങ്ങള്‍ക്ക് ചുറ്റും നടന്ന് തൊട്ടും, മണപ്പിച്ചും നോക്കുകയും പ്രത്യേക ശബ്ദങ്ങള്‍ പുറപ്പെടുവിച്ച് സഹജീവികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന മൃഗങ്ങളുടെ ശീലത്തിന് പിറകില്‍ മരണത്തെകുറിച്ച് ഇത്തരം ജീവികളിലുള്ള ചിന്തകളാണ് കാരണം എന്നാണ് ശാസ്ത്രജ്ഞരുടെ വാദം.
No comments:
Post a Comment