ഹോണ്ടയില്‍ നിന്നും അമേസ് സെഡാന്‍ നാളെ എത്തുന്നു
100 പി എസ് @3600 ആര്‍ പി എം, 200 എന്‍ എം ടോര്‍ക്ക് @ 1750 ആര്‍ പി എം എന്നിവ പുറപ്പെടുവിക്കാന്‍ കഴിയുന്ന ടര്‍ബോ ചാര്‍ജ്ഡ് 1.5 ലിറ്റര്‍ ഐ- ഡിടെക് ഓയില്‍ ബര്‍ണര്‍ അമേസിന്റെ പ്രത്യേകതയാണ്. ഇന്ധന ലഭ്യതയുടെ കാര്യത്തിലാണ് ഹോണ്ട അതിന്റെ എതിരാളികളെ സാധാരണയായി കടത്തിവെട്ടുന്നത്. 28.5 കെ എം പി എല്‍ ആണ് എ ആര്‍ എ ഐ ഉറപ്പ് തരുന്നത്. ഇന്ത്യയില്‍ ലഭ്യമാകുന്നതില്‍ ഏറ്റവും കൂടിയ ഇന്ധന ലഭ്യതയാണത്. ഫ്രണ്ട് വീലിലേക്കുള്ള പവര്‍ ട്രാന്‍സ്മിഷന്‍ ഫൈവ് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്സ് വഴിയാണ്.
അമേസ് സെഡാന്റെ ഒരു പെട്രോള്‍ വകഭേദവും ഹോണ്ട ഇറക്കുന്നുണ്ട്. 88 പി എസ്സും 109 എന്‍ എം ടോര്‍ക്കും നല്‍കാന്‍ കഴിയുന്ന 1.2 ലിറ്റര്‍ എഞ്ചിനാണ് പെട്രോള്‍ വകഭേദത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. പെട്രോള്‍ അമേസ് സെഡാന്റെ ഫ്രണ്ട് വീലിലേക്ക് പവര്‍ മാറ്റപ്പെടുന്നത് ഫൈവ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഫൈവ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്സ് വഴിയാണ്.
ഇപ്പോള്‍ നിലവില്‍ വിപണിയിലുള്ള അമേസിന്റെ തരങ്ങളെ അപേക്ഷിച്ച് പുതുതായി ഇറങ്ങുന്ന മോഡലുകള്‍ക്ക് 30,000 രൂപ വരെ അധികമാണ്. അമേസ് സെഡാന്റെ ബേസിക് മോഡലിന് 5.5 ലക്ഷം മുതലാണ് വില. ഏറ്റവും കൂടിയ വി എക്സ് ഡീസലിന് 8 ലക്ഷം രൂപയോടടുത്ത് വില വരും.
ReplyDeleteഹോണ്ടയില്‍ നിന്നും അമേസ് സെഡാന്‍ നാളെ എത്തുന്നു