എല്‍ ജി യില്‍ നിന്ന് ഒരു വളഞ്ഞ ടി വി
ഒരു ചിത്രം പോലെ ഭിത്തിയില്‍ തൂക്കിയിടാന്‍ കഴിയുന്ന ടി വിയ്ക്ക് പിന്നാലെ വളഞ്ഞ ടി വിയുമായി എല്‍ ജി എത്തിയിരിക്കുകയാണ്.
ലോകത്തെ ആദ്യത്തെ വളഞ്ഞ ടി വി എന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്ന ഈ ടി വിയുടെ പേര് കര്‍വ്ഡ് ഒ എല്‍ ഇ ഡി ടി വി എന്നാണ്.
എല്‍ ജി യുടെ 55ഇഎ9800 കര്‍വ്ഡ് ഒ എല്‍ ഇ ഡി ടി വിയ്ക്ക് 55 ഇഞ്ച് സ്ക്രീനാണുള്ളത് (കൃത്യമായി പറഞ്ഞാല്‍ 54.6 ഇഞ്ച്). ടിവിയുടെ ഇടത്, വലത് എന്നീ വശങ്ങളില്‍ നിന്ന് പുറത്തേക്ക് വളഞ്ഞിരിക്കുന്നതിനാല്‍ കാഴ്ച്ചക്കാരെ കൂടുതല്‍ ആകര്‍ഷിക്കുന്നതും കാഴ്ച്ചയില്‍ മുഴുകാന്‍ കഴിയുന്നതുമായ അനുഭവമാണ് ഈ ടി വി നല്‍കുന്നത്. ഇത്തരത്തിലുള്ള ഒരു ഒപ്റ്റിമം കര്‍വേച്ചര്‍ അനുഭവത്തിനായി ശാസ്ത്രജ്ഞന്‍മാര്‍ 5 വര്‍ഷത്തിലധികമാണ് പരീക്ഷണങ്ങള്‍ നടത്തിയത്.
55ഇഎ9800 കര്‍വ്ഡ് ഒ എല്‍ ഇ ഡി ടി വി എല്‍ ജിയുടെ ഡബ്ള്യു ആര്‍ ജി ബി ടെക്നോളജിയിലാണ് പ്രവര്‍ത്തിക്കുന്നത്. വളവില്ലാത്ത ഒ എല്‍ ഇ ഡി ടി വി യെപ്പോലെ സാധാരണയുള്ള റെഡ്, ബ്ളൂ, ഗ്രീന്‍ സബ് പിക്സലുകള്‍ക്കൊപ്പം വെള്ള നിറം അധികമായി ഈ ടെക്നോളജിയിലുണ്ട്. തെളിച്ചത്തിനും , കാഴ്ച്ചയുടെ ദിശയ്ക്കും അനുസരിച്ചുള്ള പരിധിയില്ലാത്ത കോണ്‍ട്രാസ്റ് നിരക്ക് നല്‍കാന്‍ ഈ ടി വിയ്ക്ക് കഴിയും.
4.3 മി മീ ആണ് ഈ വളഞ്ഞ ഡിസ്പ്ളേയുടെ കനം. 17 കി ഗ്രാം ആണ് മൊത്തം ഭാരം.
ഈ ടി വി ഭിത്തിയില്‍ തൂക്കുന്നതിന് ലൈറ്റ് ഹൌസിലെ പോലെ വളഞ്ഞ വീടൊന്നും കെട്ടേണ്ട ആവശ്യമില്ല. എല്‍ജി ഈ ടി വിയെക്കൊപ്പം ഒരു വാള്‍ മൌണ്ട് കൂടി അവതരിപ്പിക്കുന്നുണ്ട്. അടുത്ത മെയ് മാസത്തില്‍ തെക്കന്‍ കൊറിയയിലെ 1400 റീറ്റൈല്‍ കടകളിലായി ഇത് അവതരിപ്പിക്കാനാണ് എല്‍ ജി കണക്കുകൂട്ടുന്നത്.
No comments:
Post a Comment