എന്തിന് നാം ചായകുടിക്കണം എന്നുള്ളത് താഴെപ്പറയുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാവും
ചായയില്‍ കാണപ്പെടുന്ന ചെറിയ അളവിലുള്ള നാച്വറല്‍ ഫ്ളൂറൈഡ് എന്ന രാസവസ്തു പല്ല് ദ്രവിക്കുന്നതിനെ തടയാന്‍ കഴിവുള്ളതാണ്.ഈ ഫ്ളൂറൈഡ് ഉമിനീരുമായി കലരുമ്പോള്‍ ബാക്ടീരിയകള്‍ക്ക് പല്ലില്‍ പോടുണ്ടാക്കുന്നതിന് കാരണമായ ആസിഡ് ബൈപ്രൊഡക്റ്റുകളെ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയില്ല. ഇത് കൂടാതെ പല്ലിന്റെ ദ്രവീകരണത്തിന്റെ തുടക്കത്തില്‍ തന്നെ ദ്രവീകരണത്തെ പരിഹരിക്കാനും ഫ്ളൂറൈഡിന് കഴിയുന്നു.
ഗ്രീന്‍ ടീയില്‍ കാണപ്പെടുന്ന ആന്റി ഓക്സിഡന്റുകള്‍ ശരീരത്തിന്റെ അമിതഭാരം കുറയ്ക്കുന്നു. ശരീരത്തിലെ അമിതമായ കലോറിയെ ഉരുക്കിയാണ് ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ഗ്രീന്‍ ടീ നിയന്ത്രിക്കുന്നത്.
ആന്റി ഓക്സിഡന്റുകളില്‍ ഒന്നായ പോളിഫിനോളുകള്‍ക്ക് ക്യാന്‍സര്‍ വരുന്നതിനെ തടയാനുള്ള ശേഷിയുണ്ട്. പോളിഫിനോളുകള്‍ക്ക് പുറമെ കാറ്റച്ചിനുകള്‍ക്ക് ക്യാന്‍സര്‍ തടയാനുള്ള ശേഷിയുണ്ട്.
ഈ ആന്റി ഓക്സിഡന്റുകള്‍ക്ക് ട്യൂമറിന്റെ വളര്‍ച്ചയെ തടയാനുള്ള ശേഷിയും ഉണ്ട്. ഗ്രീന്‍ ടീ ഡീടോക്സിഫിക്കേഷന്‍ എന്‍സൈമുകളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും അവ ട്യൂമര്‍ രൂപപ്പെടുന്നതിനെ തടയുകയും ചെയ്യുന്നു.
ഇറ്റലിയില്‍ നടത്തിയ ഒരു പഠനത്തില്‍ നിന്നും ദിവസവും ഒരു കപ്പ് ചായ കഴിക്കുന്നത് മൂലം പ്രോസ്ട്രേറ്റ് ക്യാന്‍സര്‍ വളരാരുള്ള സാധ്യതയെ ചെറുക്കും എന്ന് കണ്ടെത്തിയിരുന്നു.
ഈയിടെ നടത്തിയ ഒരു പഠനത്തില്‍ നിന്നും വെള്ളത്തിനൊപ്പം തന്നെ ചായയും കാപ്പിയും ശരീരത്തെ സജലമാക്കാന്‍ ഉപകരിക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു.
നെതര്‍ലാന്‍ഡ്സില്‍ നടത്തി ആര്‍ക്കൈവ്സ് ഓഫ് ഇന്റേണല്‍ മെഡിസിനില്‍ പ്രസിദ്ധപ്പെടുത്തിയ ഒരു പഠനത്തില്‍ ചായയുടെ ഉപയോഗം മൂലം ധമനികളില്‍ തടസ്സമുണ്ടാകുന്ന ആര്‍ത്തെറോസ്ക്ളീറോസിസ് എന്ന രോഗത്തിന് 50 ശതമാനത്തോളം കുറവുണ്ടാകുന്നു എന്ന് കണ്ടെത്തി. സ്ത്രീകളിലാണ് ഈ പഠനം നടത്തിയത്.
ബ്ളാക്ക്, ഗ്രീന്‍, വൈറ്റ് എന്നിങ്ങനെ വിവിധ തരത്തിലുള്ള ചായ ഉപയോഗിക്കുന്നവരില്‍ സ്ട്രോക്കുകള്‍ ഉണ്ടാകാനുള്ള സാധ്യത 60 ശതമാനത്തോളം കുറവാണെന്ന് മറ്റൊരു പഠനം പറയുന്നു.ചായയില്‍ കാണപ്പെടുന്ന ആന്റി ഓക്സിഡന്റുകള്‍ക്ക് ഒരു പരിധിവരെ ഹൃദയരോഗങ്ങള്‍ ഉണ്ടാകുന്നതിനെ തടയാനുള്ള കഴിവും ഉണ്ട്.
നാഡീവ്യൂഹ സംബന്ധമായ രോഗങ്ങളും, അല്‍ഷിമേഴ്സ് പോലുള്ള ഡീജനറേറ്റീവ് രോഗങ്ങളും വരാതെ തടയാനും ചായയ്ക്ക് കഴിവുണ്ട്.തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്ന ന്യൂറോ ട്രാന്‍സ്മിറ്ററുകളെ തടഞ്ഞുകൊണ്ട് തലച്ചോറിന്റെ നേരായ പ്രവര്‍ത്തനങ്ങളെ നശിപ്പിക്കുന്നതില്‍ നിന്നും തടയുകയാണ് ആന്റി ഓക്സിഡന്റുകള്‍ ചെയ്യുന്നത്. ഇതോടൊപ്പം സെനൈല്‍ പ്ളേക്കുകള്‍ തലച്ചേറില്‍ അടിഞ്ഞുകൂടുന്നതിനേയും ആന്റി ഓക്സിഡന്റുകള്‍ തടയുന്നുണ്ട്.
ഇതൊക്കെ കൂടാതെ എല്ലുകളുടെയും മിനറലുകളുടേയും സാന്ദ്രത വര്‍ദ്ധിപ്പിക്കാനും അവയെ ആരോഗ്യത്തോടെ നിലനിര്‍ത്താനും ചായ സഹായിക്കുന്നുണ്ട്.
പ്രായമുള്ള സ്ത്രീകളില്‍ ചായ സ്ഥിരമായി ഉപയോഗിക്കുന്നത് മൂലം നടുവ്, നട്ടെല്ല് തുടങ്ങിയ ഭാഗങ്ങള്‍ കൂടുതല്‍ ആരോഗ്യത്തോടെ നിലനില്‍ക്കും.
ഇതൊക്കെ കൂടാതെ പകര്‍ച്ചവ്യാധികള്‍ക്കെതിരെയും ചായ പ്രവര്‍ത്തിക്കുന്നുണ്ട്. സ്റാഫ്, സ്ട്രെപ്റ്റോകോക്കസ് എന്നീ ബാക്ടീരിയകള്‍ക്കെതിരെ അത് പ്രവര്‍ത്തിക്കുന്നു. വൈറ്റ് ടീയില്‍ അടങ്ങിയിരിക്കുന്ന പ്രകൃതിദത്തമായ രാസവസ്തുക്കള്‍ ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രതിരോധശേഷിയെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്തുതന്നെയായാലും ചായ ചില നന്‍മകളാണ് നമ്മളിലേക്ക് കൊണ്ടു വരുന്നത് എന്ന് നിസ്സംശയം പറയാം.
No comments:
Post a Comment