ഫെയ്സ്ബുക്ക് മൊബൈലില്‍ ഉപയോഗിക്കുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങള്‍ പലപ്പോഴും അലോസരം സൃഷ്ടിക്കാറുണ്ട്. ഇവ ഒഴിവാക്കാന്‍ നിലവില്‍ ഇതുവരെ മാര്‍ഗ്ഗങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. എന്നാല്‍ അധികം വൈകാതെ ഈ സാധ്യത ഫെയ്സ്ബുക്കില്‍ ലഭ്യമാകുമെന്ന് കമ്പനി വ്യക്തമാക്കുന്നു. ഇനിമുതല്‍ പരസ്യങ്ങളുടെ മുകളില്‍ വലതുഭാഗത്തായി ഒരു ഃ ചിഹ്നം ഉണ്ടാകും. ഇതില്‍ ക്ളിക്ക് ചെയ്യുന്നതോടെ പരസ്യങ്ങള്‍ അപ്രത്യക്ഷമാകും. ആന്‍ഡ്രോയിഡിന് ശേഷം ഐഒഎസ്സിലും ഇത് ഇപ്പോള്‍ ലഭ്യമാകും. ഈ പ്രത്യേകസംവിധാനം ഫെയ്സ്ബുക്ക് ഉപയോക്താക്കള്‍ക്കും പരസ്യം ചെയ്യുന്നവര്‍ക്കും ഒരുപോലെ സഹായകമാണ്.
പരസ്യങ്ങള്‍ ആവശ്യമുണ്ടെങ്കില്‍മാത്രം ശ്രദ്ധിക്കുകയും അല്ലാത്തപക്ഷം ഡിലീറ്റ് ചെയ്ത് മറ്റ് പ്രവര്‍ത്തികളിലേയ്ക്ക് തിരിയുവാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കുന്നു. ഇത്തരത്തില്‍ പരസ്യങ്ങള്‍ ശ്രദ്ധിക്കുന്നവരുടെ എണ്ണവും മറ്റും തിരിച്ചറിഞ്ഞ് പരസ്യനിര്‍മ്മാണത്തിലും മറ്റും വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ ഉല്‍പ്പാദകര്‍ക്കും സാധിക്കുന്നു.
No comments:
Post a Comment