ടാബ്ലെറ്റുകള്‍ നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് ടാബ്ലെറ്റുകള്‍ തുണ
ഡോക്ടര്‍മാര്‍ ടാബ് ലെറ്റുകള്‍ ഉപയോഗിക്കുന്നതിന്റെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്ന് കേട്ടാല്‍ അല്‍പ്പം തെറ്റിദ്ധാരണ സംഭവിച്ചേക്കാം.
എന്നാല്‍ ടാബ് ലെറ്റുകള്‍ രോഗികള്‍ക്ക് നിര്‍ദ്ദേശിക്കുന്നതിനായി കമ്പ്യൂട്ടര്‍ ടാബ് ലെറ്റുകള്‍ ഉപയോഗിക്കുന്നതിന്റെ എണ്ണമാണ് ഇപ്പോള്‍ വര്‍ദ്ധിച്ചിരിക്കുന്നത്. ഏതാണ്ട് നാല് ഡോക്ടര്‍മാരെ എടുത്താല്‍ മൂന്ന് പേരും ഇപ്പോള്‍ ടാബ്ലെറ്റുകളുടെ സഹായം തേടുന്നവരാണ് എന്നാണ് ഈയിടെ നടത്തിയ ഒരു സര്‍വ്വേയില്‍ നിന്ന് വെളിവാകുന്നത്.
2950 ഡോക്ടര്‍മാരാണ് ഈ സര്‍വ്വേയില്‍ പങ്കെടുത്തത്. മന്‍ഹാട്ടന്‍ റിസര്‍ച്ച് നടത്തിയ ടേക്കിംഗ് ദ പള്‍സ് എന്ന സര്‍വ്വേ പറയുന്നതുസരിച്ച് 72 ശതമാത്തോളം ഡോക്ടര്‍മാര്‍ സ്വന്തമായി ടാബ്ലെറ്റ് കമ്പ്യൂട്ടര്‍ ഉള്ളവരാണ്. 2012 ല്‍ നടത്തിയ സര്‍വ്വേയിലുള്ള വിവരങ്ങളില്‍ നിന്നും 10 ശതമാനം വര്‍ദ്ധനവാണ് ടാബ് ലെറ്റ് ഉപയോഗത്തിന്റെ കാര്യത്തില്‍ കണ്ടെത്താനായത്.
വൈദ്യ സഹായകരമായ അറിവുകള്‍ക്കും, ഇമെല്‍ പരിശോധിക്കാനും, മരുന്നിന്റെ ഡോസ് മസ്സിലാക്കാനുമാണ് പ്രധാമായും ഡോക്ടര്‍മാര്‍ ടാബ് ലെറ്റുകള്‍ ഉപയോഗിക്കുന്നത്. 2011 ലെ സര്‍വ്വെയില്‍ വെറും 30 ശതമാനം ഡോക്ടര്‍ മാര്‍ മാത്രമേ ടാബ് ലെറ്റ് ഉപയോഗിച്ചിരുന്നുള്ളൂ.
No comments:
Post a Comment