Sunday, July 14, 2013

Story Dated: July 13, 2013 1:36 pm
10-1373452476-nayantara-first-look-anamika-4പ്രണയ ഗോസിപ്പ് വാര്‍ത്തകള്‍ കേട്ടുമടുത്ത തെന്നിന്ത്യന്‍ നായിക നയന്‍‌താര പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്ത്. പ്രണയം വെറുത്തുതുടങ്ങി, ഇനി ആരേയും പ്രണയിക്കില്ല. താന്‍ ഏകയായി ജീവിച്ചു തുടങ്ങിയിരിക്കുകയാണെന്നും നയന്‍‌താര പറഞ്ഞു.
തെന്നിന്ത്യന്‍ നായകന്‍ ആര്യയുമായി പ്രണയത്തിലല്ല. ഇത് മാധ്യമങ്ങളുടെ ഗോസിപ്പ് സൃഷ്ടിമാത്രമാണെന്നും നയന്‍സ്‌ പറഞ്ഞു. ആര്യയുമായി തന്റെ പേര്‌ കൂട്ടിച്ചേര്‍ക്കരുത്‌. ആര്യ നല്ല സുഹൃത്ത് മാത്രമാണ്‌. അല്ലാതെ പ്രണയത്തിലോ ഡേറ്റിംഗിലോ അല്ല. ആര്യയുമായിട്ടല്ല ലോകത്തില്‍  ലോകത്തില്‍ ഒരാളുമായും തനിക്ക്‌ പ്രണയമില്ലെന്നും നയന്‍താര വ്യക്തമാക്കി.

No comments:

Post a Comment