നീണ്‌ട താടിയും, പട്ടാള വേഷവും ധരിച്ച ഫിഡല്‍ കാസ്‌ട്രോ ക്യൂബന്‍ തലയെടുപ്പിന്റെ മാത്രമല്ല ലോകമെങ്ങുമുള്ള സാമ്രാജ്യത്വ വിരുദ്ധ പോരാട്ടാങ്ങളുടെ മുഖമുദ്ര കൂടിയാണ്. 1953 ല്‍ ഏകാധിപതിയായ ഫല്‍ഗെസിയോ ബാറ്റിസ്റ്റയെ പുറത്താക്കാന്‍ ശ്രമിച്ച് ജയിലാലായതോടെയാണ് കാസ്‌ട്രോ ക്യൂബന്‍ ജനതയുടെ വിമോചന നേതാവാകുന്നത്.
ജയില്‍ മോചിതനായി മെക്‌സിക്കോയിലേക്ക് പോയ കാസ്‌ടോ ഒളിപ്പോരാളികളെ സംഘടിപ്പിച്ച് തിരിച്ചെത്തി ബത്തീസ്റ്റയെ പുറത്താക്കി അധികാരം പിടിച്ചെടുത്തു. 1965ലാണ് ക്യൂബയുടെ നേതൃത്വം കാസ്‌ട്രേയുടെ കൈകളിലെത്തുന്നത്. മെക്‌സിക്കോയിലെ ഒളിവു ജീവിതത്തിനിടയിലായിരുന്നു ചെഗുവേരയുമായുള്ള കാസ്‌ട്രോയുടെ സൗഹൃദത്തിന് തുടക്കം. സേഛാധിപത്യത്തില്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെ മോചിപ്പിക്കാനുള്ള ഗറില്ലാ യുദ്ധത്തില്‍ ചെഗുവേരയൊടൊപ്പമുള്ള കാസ്‌ട്രോയുടെ പോരാട്ടങ്ങളും ചരിത്രത്തിന്റെ ഭാഗമായി.
എന്നും അമേരിക്കയുടെ കണ്ണിലെ കരടായിരുന്നു ക്യൂബ യൂറോപ്യന്‍ രാജ്യങ്ങള്‍ സോഷ്യലിസം ഉപേക്ഷിച്ചപ്പോള്‍ അതേ പാത പിന്തുടരാന്‍ തയ്യാറായില്ല. എന്നാല്‍ 1991ല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ച ക്യൂബയെ സാമ്പത്തികമായി പിടിച്ചുലച്ചു. ഇതിനെ മറികടക്കാന്‍ ക്യൂബ മാറ്റത്തിന്റെ വഴിയിലൂടെ സഞ്ചരിച്ചു. വിദേശ നിക്ഷേപങ്ങളാകര്‍ഷിക്കാനും, ടൂറിസത്തിന് പ്രാമുഖ്യം നല്‍കാനും തയ്യാറായി. 2006ഓടെ രോഗബാധിതനായ കാസ്‌ട്രോ 2008 ല്‍ അധികാരം സഹോദരന്‍ റൗള്‍ കാസ്‌ട്രോയ്‌ക്ക് കൈമാറി. വെനിസ്വലെ പ്രസിഡന്റ് ഹ്യൂഗോ ഷാവേസുമായും, ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വയുമായി ഇപ്പോഴും മികച്ച ബന്ധം പുലര്‍ത്തുന്ന കാസ്‌ട്രോ ഇപ്പോഴും ക്യൂബന്‍ ജനതയുടെ അനിഷേധ്യ നേതാവായി
important and unimportant events allover the world like native festivals , games tourist places, and all you like
Saturday, August 13, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment