Tuesday, November 8, 2011

മൊബൈല്‍ഫോണ്‍ റേഡിയേഷന്‍ ക്യാന്‍സറിന്‌ കാരണമാകുമെന്ന ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട്‌ അടുത്തിടെ പ്രസിദ്ധീകരിച്ചത്‌. ഇതേക്കുറിച്ച്‌ മൊബൈല്‍ഫോണ്‍ ഉപയോക്‌താക്കള്‍ ആശങ്കാകുലരാണ്‌. അതിനിടെയാണ്‌ കൂടുതല്‍ റേഡിയേഷന്‍ ഉണ്ടാകുന്ന മൊബൈല്‍ഫോണുകളുടെ പട്ടിക ബിലൈവ്‌ ന്യൂസ്‌ ഉള്‍പ്പടെയുള്ള വെബ്‌സൈറ്റുകള്‍ പുറത്തുവിട്ടിരുന്നു.

ഇപ്പോഴിതാ പ്രശസ്‌ത അമേരിക്കന്‍ എന്‍ജിഓയായ ഇ ഡബ്‌ള്യൂഎസ്‌ മൊബൈല്‍ഫോണ്‍ റേഡിയേഷന്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നു. അത്‌ എന്തൊക്കെയാണെന്ന്‌ നോക്കാം.

1, കുറഞ്ഞ റേഡിയേഷനുള്ള ഫോണ്‍ വാങ്ങുക

ഒരു മൊബൈല്‍ഫോണ്‍ വാങ്ങുമ്പോള്‍ കുറഞ്ഞ റേഡിയേഷനുള്ള ഫോണ്‍ ആണെന്ന്‌ ഉറപ്പുവരുത്തുക. ഇതിനായി ഇന്റര്‍നെറ്റ്‌, മൊബൈല്‍ഫോണ്‍ വിദഗ്‌ദ്ധര്‍, യൂസര്‍ഗൈഡ്‌ എന്നിവയുടെ സഹായം തേടുക.

2, ഹെഡ്‌സെറ്റ്‌ ഉപയോഗിക്കുക

മൊബൈല്‍ഫോണ്‍ ചെവിയോട്‌ ചേര്‍ത്ത്‌ സംസാരിക്കുന്നത്‌ റേഡിയേഷന്‌ കാരണമാകുന്നു. അതുകൊണ്ട്‌ തന്നെ ഒരു ഹെഡ്‌സെറ്റ്‌ ഉപയോഗിക്കുക. സൗകര്യാര്‍ത്ഥം വയര്‍ലെസ്‌, സാദാ ഹെഡ്‌സെറ്റുകള്‍ ഉപയോഗിക്കാം. ബ്‌ളൂടൂത്ത്‌ ഹെഡ്‌സെറ്റ്‌ ഫോണ്‍ വിളിക്കാത്തപ്പോള്‍ ചെവിയില്‍ നിന്ന്‌ മാറ്റിവെയ്‌ക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ ഹെഡ്‌സെറ്റ്‌ ഉപയോഗിക്കാത്തപ്പോള്‍ സ്‌പീക്കര്‍ഫോണ്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നതും നല്ലതാണ്‌.

3, റേഞ്ച്‌ കുറവെങ്കില്‍ ഫോണ്‍ ഉപയോഗിക്കരുത്‌

നെറ്റ്‌വര്‍ക്ക്‌ സിഗ്‌നല്‍ കുറവാണെങ്കില്‍ ഫോണ്‍ വിളിക്കരുത്‌. എന്തെന്നാല്‍ മെച്ചപ്പെട്ട സിഗ്‌നല്‍ സ്വീകരിക്കുന്നതിനായി ഫോണ്‍ കൂടുതല്‍ റേഡിയേഷന്‍ പുറത്തുവിടും. അതിനാല്‍ സിഗ്‌നല്‍ കുറവുള്ളപ്പോള്‍ ഫോണ്‍ വിളിക്കുന്നത്‌ അപകടകരമായ റേഡിയേഷന്‍ തലച്ചോറിനെ ബാധിക്കും. ഇത്‌ ബ്രെയിന്‍ ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.

4, റേഡിയേഷന്‍ ഷീല്‍ഡുകള്‍ മൂടുക

പ്രധാനമായും ആന്റിന ക്യാപ്‌, കീപാഡ്‌ എന്നിവയിലൂടെയാണ്‌ റേഡിയേഷന്‍ പ്രവഹിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ ഈ ഭാഗങ്ങള്‍ കവറുള്‍ ഉപയോഗിച്ച്‌ മൂടുക. ഇതിനായുള്ള പ്രത്യേകം കവറുകള്‍ വിപണിയില്‍ ലഭ്യമാണ്‌.

5, ഫോണ്‍ കുട്ടികള്‍ക്ക്‌ കൊടുക്കരുത്‌

ഇന്ന്‌ ഒരു വയസുമുതലുള്ള കുട്ടികള്‍ക്ക്‌ കളിക്കാന്‍ പലരും മൊബൈല്‍ഫോണ്‍ കൊടുക്കാറുണ്ട്‌. ഓര്‍ക്കുക, വളരെയേറെ അപകടകരമായ ഒരു കാര്യമാണിത്‌. കുട്ടികളുടെ ത്വക്ക്‌ വളരെ നേര്‍ത്തതായതിനാല്‍ റേഡിയേഷന്‍ വളരെ വേഗം തലച്ചോറിനെ ബാധിക്കുന്നു. ഒരുകാരണവശാലും അഞ്ചുവയസില്‍ താഴെയുള്ള കുട്ടികള്‍ക്ക്‌ ഫോണ്‍ നല്‍കരുത്‌. 12 വയസുവരെയുള്ള കുട്ടികളുടെ മൊബൈല്‍ഫോണ്‍ ഉപയോഗത്തിന്‌ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും മാതാപിതാക്കള്‍ ശ്രദ്ധിക്കുക.

6, കൂടുതല്‍ ശ്രദ്ധിക്കുക, കുറച്ചു സംസാരിക്കുക

നമ്മള്‍ സംസാരിക്കുകയും എസ്‌ എം എസ്‌ അയയ്‌ക്കുകയും ചെയ്യുമ്പോഴാണ്‌ മൊബൈല്‍ഫോണ്‍ കുടുതല്‍ റേഡിയേഷന്‍ പുറത്തുവിടുന്നത്‌. അതുകൊണ്ട്‌ അതൊഴിവാക്കി, മെസേജുകള്‍ കുടുതല്‍ സ്വീകരിക്കുകയും, ഫോണ്‍ വിളിക്കുമ്പോള്‍ സംസാരം കുറയ്‌ക്കുകയും കൂടുതല്‍ കേള്‍ക്കുകയും ചെയ്യുക.

7, ഫോണ്‍ ശരീരത്തോട്‌ ചേര്‍ത്ത്‌ പിടിക്കരുത്‌

മൊബൈലില്‍ സംസാരിക്കുമ്പോള്‍ ഫോണ്‍ ചെവിയുമായി ചേര്‍ത്ത്‌ പിടിക്കരുത്‌. അതുപോലെ പോക്കറ്റ്‌, ബെല്‍റ്റ്‌ എന്നിവയില്‍ ഫോണ്‍ സൂക്ഷിക്കുന്നതും നല്ലതല്ല. മൊബൈല്‍ റേഡിയേഷന്‍ അതിവേഗം ശരീരകലകളെ നശിപ്പിക്കും. അതുകൊണ്ട്‌ ഒരു പ്രത്യേക ബാഗില്‍ ഫോണ്‍ സൂക്ഷിക്കുന്നതാണ്‌ നല്ലത്‌. ഉറങ്ങുമ്പോള്‍ തൊട്ടരുകില്‍ ഫോണ്‍ വയ്‌ക്കുന്നതും നല്ലതല്ല.

8, സംസാരം കുറയ്‌ക്കൂ, എസ്‌ എം എസ്‌ കൂട്ടാം

ഫോണ്‍ വഴിയുള്ള സംസാരം കുറയ്‌ക്കുകയും എസ്‌ എം എസുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നത്‌ റേഡിയേഷന്‍ കുറയ്‌ക്കാന്‍ നല്ലതാണ്‌. അത്യാവശ്യമല്ലാത്ത ചെറിയ കാര്യങ്ങള്‍ എസ്‌ എം എസ്‌ വഴി ആശയവിനിമയം നടത്തുന്നതാണ്‌ ഉത്തമം. ഇത്‌ കൂടുതല്‍ സമയം ഫോണ്‍ തലച്ചോറില്‍ നിന്ന്‌ അകലെയാകാന്‍ സഹായി

No comments:

Post a Comment