ഇനി ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് നുണയുന്നത് ആരൊക്കെ?
ഗൂഗിളിന്റെ മൊബൈല്‍ഫോണ്‍-ടാബ്‌ലറ്റ് ഓപ്പറേറ്റിംഗ് സിസ്‌റ്റമായ ആന്‍ഡ്രോയ്‌ഡിന്റെ പുതിയ പതിപ്പായ ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് ജനപ്രിയമായി മാറുന്നു. ഗൂഗിളിന്റെ മൂന്നാം തലമുറ ഫോണായ ഗ്യാലക്‌സി നെക്‌സസിലൂടെയാണ് ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് അവതരിച്ചത്. ഇപ്പോഴിതാ ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് ഉപയോഗിക്കുന്ന കൂടുതല്‍ മൊബൈല്‍ഫോണ്‍-ടാബ്‌ലറ്റുകളുടെ പേരുവിവരങ്ങള്‍ പുറത്തുവന്നു.
അസ്യൂസ് ടാബ്‌ലറ്റായ ഈ-പാഡ് ട്രാന്‍സ്‌ഫോര്‍മര്‍, ട്രാന്‍സ്‌ഫോര്‍മര്‍ പ്രൈം, അസ്യൂസ് സ്‌മാര്‍ട്‌ഫോണായ പാഡ്‌ഫോണ്‍ എന്നിവയ്‌ക്ക് പുറമെ എച്ച് ടി സി വിവിഡ്, റിസൗണ്ട് എന്നിവയിലും ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് ലഭ്യമാകുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. എല്‍ജി ഒപ്‌ടിമസ് 2എക്‌സ്, മോട്ടറോള ഡ്രോയ്‌ഡ് ബയോണിക്, ഡ്രോയ്‌ഡ് രേസര്‍, സൂം ടാബ്‌ലറ്റ്, സൂം-2 എന്നിവയിലും ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് ലഭ്യമാകും. ഗൂഗിളിന് വേണ്ടി സാംസങ്ങ് പുറത്തിറക്കിയ ഗ്യാലക്‌സി നെക്‌സസിലൂടെയാണ് ആദ്യമായി ആന്‍ഡ്രോയ്‌ഡ് 4.0 ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് ഉപയോക്‌താക്കള്‍ക്ക് അനുഭവേദ്യമായത്. സാംസങ്ങിന്റെ തന്നെ നെക്‌സസ് എസ്, ഗ്യാലക്‌സി എസ് 2 സ്‌കൈറോക്കറ്റ് എന്നിവയില്‍ പുതിയ ഒ എസ് അപ്‌ഗ്രേഡ് ചെയ്യാനാകും. സോണിയുടെ പുതിയ എക്‌സ്‌പേരിയ ഫോണിലും ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് ഉപയോഗിക്കാനാകുമെന്നാണ് സൂചന. വൈകാതെ കൂടുതല്‍ സ്‌മാര്‍ട്‌ഫോണുകളും ടാബ്‌ലറ്റുകളും ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് നുണയാനെത്തുമെന്നാണ് സൂചന.
No comments:
Post a Comment