Wednesday, November 23, 2011


സ്വാമി ശരണത്തിന്റെ അര്‍ത്ഥം


E-mailPrintPDF

'സ്വാമി ശരണം' എന്നത് ആത്മ സാക്ഷാത്കാരത്തിലേക്കുള്ള മാര്‍ഗമാണ്. 'സ്വാമി ശരണ'ത്തിലെ 'സ്വാ' എന്ന പദം ഉച്ചരിക്കുമ്പോള്‍ പരബ്രഹ്മത്താല്‍ തിളങ്ങുന്ന ആത്മബോധം ഭക്തരുടെ മുഖത്ത് പ്രതിഫലിക്കണം. 'മ' ശിവനെയും 'ഇ' ശക്തിയേയുമാണ് പ്രിതിനിധീകരിക്കുന്നത്. രണ്ടുംകൂടി ചേര്‍ന്ന് 'മി' ആകുമ്പോള്‍ 'ശിവശക്തി' എന്നാകുന്നു. ശിവശക്തി 'സ്വാ'യോടൊപ്പം ചേര്‍ന്ന് തീര്‍ത്ഥാടകന് ആത്മസാക്ഷാത്കാരം നേടിത്തരുമെന്നാണ് വിശ്വാസം.

സ്വത്വത്തിന്റെയും പരമാത്മാവിന്റെയും സാംഗത്യമാണ് 'സ്വാമി' എന്ന ശബ്ദം സൂചിപ്പിക്കുന്നത്.

'ശരണം' എന്ന വാക്കിലെ ആദ്യാക്ഷരമായ 'ശ' ഉച്ചാരണമാത്രയില്‍ തന്നെ ശത്രുവിനെ ഇല്ലാതാക്കും. 'ര' എന്ന അക്ഷരം ജ്ഞാനത്തെ സൂചിപ്പിക്കുന്നു. 'ണം' എന്ന് ഉച്ചരിക്കുമ്പോള്‍ ദൈവികമായ ശാന്തി ലഭിക്കും. പതിനെട്ടാംപടി കയറുന്നവന്‍ വിനയമുള്ളവനും അഹങ്കാരമില്ലാത്തവനും ആയിരിക്കണമെന്നതാണ് ഇതിന്റെ അര്‍ത്ഥം

No comments:

Post a Comment