പാണ്ഡ്യവംശവുമായുള്ള ബന്ധം
പന്തളം രാജാവിന്റെ പൂര്‍വ്വികര്‍ മധുരയില്‍ ഭരണം നടത്തിയിരുന്ന പാണ്ഡ്യരാജവംശമായിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. എന്നാല്‍ മന്ത്രിയായിരുന്ന തിരുമലനായ്ക്കനുമായി പാണ്ഡ്യരാജാവ് ശത്രുതയിലാകുന്നു. കൊട്ടാരത്തിലെ പ്രധാനികളും സേനാവിഭാഗവുമായി ചേര്‍ന്ന് തിരുമലനായ്ക്കന്‍, രാജാവിനെ അട്ടിമറിയ്ക്കാന്‍ പദ്ധതിയിടുന്നു.
അങ്ങനെ രാജാവും കുടുംബാംഗങ്ങളും നാടുവിട്ട് ശിവഗിരിയിലെത്തുന്നു. ദ്രവ്യം കൊടുത്ത് ശിവഗിരി ഗ്രാമം സ്വന്തമാക്കിയ പാണ്ഡ്യരാജാവ് തെങ്കാശി, ഇലന്തൂര്‍, മണിയം എന്നിവിടങ്ങളിലും ഭൂമി വാങ്ങിക്കൂട്ടുന്നു. അങ്ങനെ കൊല്ലവര്‍ഷം 377ല്‍ രാജാവും പരിവാരങ്ങളും പന്തളത്തെത്തിയെന്ന് ചരിത്രം പറയുന്നു. അച്ചന്‍കോവിലാറിന്റെ ഇരുകരകളിലുമായി കോട്ടകൊട്ടാരങ്ങള്‍ കെട്ടി താമസം തുടങ്ങുന്നു. അങ്ങനെ അറുകാലിക്കല്‍, തെക്കുംകൂര്‍ രാജാക്കന്‍മാരുടെ അധീനതയിലുള്ള പന്തളം തെക്കു-വടക്കു കരകളും തൊടുപുഴയിലെ അറക്കുളം ഇറവമുക്ക് തുങ്ങിയ സ്ഥലങ്ങളും പന്തളം രാജ്യത്തോട് ചേര്‍ത്തു.
അന്നത്തെ രാജാവിന്റെ പിന്‍മുറക്കാരനായ രാജശേഖര വര്‍മ്മ കാട്ടില്‍ നായാട്ടിന് പോയപ്പോഴാണ് പമ്പാനദിയുടെ തീരത്തുനിന്ന് മണികണ്ഠനെ ലഭിക്കുന്നതും കൊട്ടാരത്തില്‍കൊണ്ടുവന്നു വളര്‍ത്തുന്നത്. പിന്നീട് രാജ്ഞിയുടെയും മന്ത്രിയുടെയും ഗൂഢാലോചനയുടെ ഫലമായി പുലിപ്പാല്‍ തേടി കാട്ടിലെത്തുന്ന മണികണ്ഠന്‍, തന്റെ അവതാരലക്ഷ്യം പൂര്‍ത്തീകരിച്ച് പന്തളത്ത് മടങ്ങിയെത്തുന്നു. മണികണ്ഠന്റെ ദൈവികപ്രഭാവം മനസിലാക്കിയ പന്തളം രാജാവിന് അയ്യപ്പ ക്ഷേത്രം നിര്‍മ്മിക്കാനുള്ള അനുമതി നല്‍കിയശേഷം അയ്യപ്പന്‍ കൊട്ടാരം ഉപേക്ഷിച്ച് തപസിനായി കാനനവാസിയായി ശബരിമലയിലേക്ക് പുറപ്പെടുന്നു. ഇതാണ് ഐതിഹ്യം.
No comments:
Post a Comment