Tuesday, November 8, 2011

ലേസര്‍ ചികിത്സ കണ്ണിന്റെ സ്വാഭാവിക വര്‍ണ്ണം ഇല്ലാതാക്കുന്നു


നീലക്കണ്ണുള്ള സ്ത്രീ സുന്ദരിയും, പുരുഷന്‍ സുന്ദരനും ആണെന്നതില്‍ തര്‍ക്കമില്ല. പിംഗല നിറമുള്ള കൃഷ്ണമണിയെ നീലയാക്കാന്‍ കൃത്രിമ ലെന്‍സുകളെ ആശ്രയിക്കുന്നവരും കുറവല്ല. അത്യാധുനിക മള്‍ട്ടി-സൂപ്പര്‍ സ്പെഷ്യാലിറ്റി സൌകര്യങ്ങള്‍ വന്നതോടെ ലേസര്‍ സാങ്കേതിക വിദ്യ എല്ലാ മുക്കിലും മൂലയിലും ലഭ്യമായിത്തുടങ്ങി.

ലേസര്‍ വിദ്യ നേത്രപടലത്തിനും, കൃഷ്ണമണിയ്ക്കും നിരവധി പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നതായി കണ്ടെത്തിയതിനു പുറമെ കൃഷ്ണ മണിയുടെ സ്വാഭാവിക നിറത്തെ ഇല്ലാതാക്കുന്നതായി കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയിരിക്കുന്നു.

ലേസര്‍ വിദ്യയില്‍ക്കൂടി കൃഷ്ണമണിയുടെ നിറം മാറ്റാനുള്ള സംവിധാനവും ഇപ്പോള്‍ ലഭ്യമാണ്. ലേസര്‍ ചികിത്സകള്‍ കാഴ്ച തകരാറിലാക്കില്ലെങ്കിലും കൃഷ്ണ മണികള്‍ക്ക് സ്ഥിരമായ വര്‍ണ്ണ വ്യത്യാസം ഉണ്ടാക്കുമെന്നും, സ്വാഭാവികമായ പിംഗല (ബ്രൌണ്‍) നിറം എന്നെന്നേയ്ക്കുമായി നഷ്ടപ്പെടുത്തുമെന്നും കാലിഫോര്‍ണിയയിലെയിലെ സ്ട്രോമാ മെഡിക്കല്‍ കമ്പനിയിലെ ഡോ. ഗ്രെഗ് ഹോമര്‍ സൂചിപ്പിക്കുന്നു. ഇതെങ്ങനെ സംഭവിക്കുന്നു? ലെസര്‍ ചികിത്സയിലൂടെ മിഴി പടല മധ്യത്തില്‍ സ്വാഭാവിക നിറം നല്‍കുന്ന മെലാനിന്‍ നഷ്ടപ്പെടുന്നതു നിമിത്തമാണ് ഈ നിറ വ്യത്യാസം ഉണ്ടാകുന്നത്. 20 സെക്കന്റു നീണ്ടു നില്‍ക്കുന്ന ലേസര്‍ ചികിത്സയ്ക്ക് വിധേയരാകുന്നതോടെ ക്രമേണ കണ്‍മണിയുടെ നിറത്തില്‍ വ്യത്യാസം കണ്ടുതുടങ്ങുകയും ഏതാണ്ട് മൂന്നാഴ്ചയെത്തുന്നതോടെ സ്വാഭാവിക നിറം പൂര്‍ണ്ണമായും നഷ്ടപ്പെടുകയും ചെയ്യും.

ശാസ്ത്ര ദൃഷ്ട്യാ പറഞ്ഞാല്‍ ലേസര്‍ ചികിത്സയിലൂടെ നേത്രത്തില്‍ നിന്നും സ്വാഭാവിക വര്‍ണ്ണം പുറംതള്ളപ്പെടുകയാണ് ചെയ്യുന്നത്. ദീര്‍ഘകാലമായി മെലാനിന്‍ പുറത്തേയ്ക്കു സ്രവിക്കുന്നതും, സ്വാഭാവിക വര്‍ണ്ണം കൂടുതലായി നഷ്ടപ്പെടുന്നതും മൂലം പിഗ് മെന്ററി ഗ്ളൂക്കോമ എന്ന അവസ്ഥയിലെത്തുമെന്നും അതുവഴി സ്ഥിരമായി കാഴ്ച നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇല്ലിനോയിസ് സര്‍വകലാശാലയിലെ ക്ളിനിക്കല്‍ ഓഫ്താല്‍മോളജിയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ.എല്‍മര്‍ ടു വെളിപ്പെടുത്തുന്നു.

ലേസര്‍ വിദ്യയില്‍ ക്കൂടി കണ്ണിനുണ്ടാകുന്ന ഈ ദൂഷ്യങ്ങള്‍ ഒരു പരിധി വരെ ഇല്ലാതാക്കാന്‍ നിറമുള്ള കോണ്ടാക്ട് ലെന്‍സുകള്‍ ഉപയോഗിക്കുന്നതിലൂടെ സാധിക്കുമെന്നും പഠനങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. ലോകമൊട്ടാകെ ഏതാണ്ട് പത്തൊന്‍പതു ദശലക്ഷത്തോളം ആളുകള്‍ കോണ്ടാക്ട് ലെന്‍സുകള്‍ ഉപടോഗിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പക്ഷേ ഇരുണ്ട കണ്ണുള്ളവര്‍ ഇളം നിറത്തിലുള്ള ലെന്‍സുകള്‍ ധരിക്കുന്നത് കാഴ്ച അവ്യക്തമാക്കുകയേ ഉള്ളൂ എന്ന് സ്ട്രോമാ മെഡിക്കല്‍ സിഇ ഒ ഡൌഗ് ഡാനിയല്‍ അഭിപ്രായപ്പെട്ടു. കോണ്ടാക്ട് ലെന്‍സുകള്‍ അപകടകരഹിതമല്ല. അണുബാധയുണ്ടാക്കാനുള്ള സാധ്യതയേറെയാണ്.

ലേസര്‍ ചികിത്സ ഹാനികരമാണെന്നിരിക്കെ, പുതിയ സാങ്കേതിക വിദ്യ യു.എസില്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍. പച്ച നിറത്തിലുള്ള കണ്ണുകളെ അപേക്ഷിച്ച് നീല നിറത്തിലുള്ള കണ്ണുകള്‍ സ്വന്തമാക്കണമെങ്കില്‍ കീശയിലെ കാശ് മതിയായെന്നു വരില്ല. അതിന് ഏകദേശം 5000 ഡോളറോളം വേണ്ടി വരുമെന്ന് പഠനങ്ങളുടെ അടിസ്ഥാനത്തില്‍ യൂറോപ്യന്‍ മാധ്യമങ്ങള്‍ വെളിപ്പെടു
ത്തു

No comments:

Post a Comment