Saturday, December 3, 2011

പൂജപ്പുര ജയിലില്‍ 2 രൂപയ്‌ക്ക്‌ ചപ്പാത്തി



എന്താ കേട്ടിട്ട്‌ വിശ്വാസം


ആദ്യ ദിവസം തന്നെ 500 ചപ്പാത്തിയ്‌ക്ക്‌ ഓര്‍ഡര്‍ ലഭിച്ചു. 2.64 ലക്ഷം രൂപ മുടക്കിയാണ്‌ ജയിലില്‍ ചപ്പാത്തി മേക്കിംഗ്‌ മെഷീന്‍ സ്ഥാപിച്ചിരിക്കുന്നത്‌. തടവുകാരാണ്‌ ചപ്പാത്തി ഉണ്ടാക്കുന്നത്‌. ഇതിനായി വിദഗ്‌ദ്ധ പരിശീലനവും നല്‍കിയിരുന്നു. പൂജപ്പുര ചപ്പാത്തി എന്ന പേരില്‍ ബ്രാന്‍ഡ്‌ ചെയ്‌ത്‌ കേരളത്തിലുടനീളം വില്‍ക്കാനും പദ്ധതിയുണ്ടെന്ന്‌ അലക്‌സാണ്ടര്‍ ജേക്കബ്‌ പറഞ്ഞു. പ്രതിദിനം പരമാവധി 20000 ചപ്പാത്തി വരെ ഉണ്ടാക്കാനാകും. അത്രയുംതന്നെ ഓര്‍ഡര്‍ ലഭിക്കുമെന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ജയിലില്‍ ചപ്പാത്തിയുണ്ടാക്കുന്നതിന്‌ ചെലവ്‌ വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞ വിലയില്‍ ചപ്പാത്തി ലഭ്യമാക്കുന്നതിനാല്‍ നിരവധി ഓര്‍ഡറുകള്‍ ലഭിക്കുമെന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നതെന്നും അലക്‌സാണ്ടര്‍ ജേക്കബ്‌ പറ വരുന്നില്ലേ? എന്നാല്‍ സംഗതി സത്യമാണ്‌. പൂജപ്പുര ജയിലില്‍ ഉണ്ടാക്കുന്ന ചപ്പാത്തിയ്‌ക്ക്‌ രണ്ടു രൂപ മാത്രമാണ്‌ വില. ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ്‌ മുന്‍കൈയെടുത്ത്‌ ആരംഭിച്ച പദ്ധതി കഴിഞ്ഞദിവസം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നടന്ന ചടങ്ങില്‍ തമിഴ്‌ നടന്‍ ചേരന്‍ ഉദ്‌ഘാടനം ചെയ്‌തു. പുറത്ത്‌ ഹോട്ടലുകളില്‍ ആറു രൂപ വരെയാണ്‌ ചപ്പാത്തിയ്‌ക്ക്‌ ഈടാക്കുന്നത്‌. എന്നാല്‍ ഹോട്ടലില്‍ ലഭിക്കുന്നതിനേക്കാള്‍ വളരെ മൃദുവായതും വലുപ്പമുള്ളതുമായ ചപ്പാത്തിയാണ്‌ രണ്ടുരൂപയ്‌ക്ക്‌ പൂജപ്പുര ജയിലില്‍ നിന്ന്‌ വില്‍ക്കുന്നത്‌.

No comments:

Post a Comment