നിങ്ങളുടെ കാര്‍ സ്‌റ്റാര്‍ട്ടാക്കാന്‍ 'സിരി' തയ്യാര്‍
ആപ്പിള്‍ ഐഫോണ്‍ 4 എസിലെ'സിരി' ആപ്‌ളിക്കേഷന്റെ വിസ്‌മയം അവസാനിക്കുന്നില്ല. ഉപയോക്‌താവിന് വഴികാട്ടിയായി പ്രവര്‍ത്തിക്കുന്ന 'സിരി' കാര്‍ സ്‌റ്റാര്‍ട്ട് ആക്കുമെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കാര്‍ സ്‌റ്റാര്‍ട്ടാക്കാന്‍ 'സിരി'യോട് പറഞ്ഞാല്‍ മതി, അക്ഷരം പ്രതി അനുസരിക്കും, അതുപോലെ കാര്‍ നിര്‍ത്താനും സിരിയ്‌ക്ക് സാധിക്കും. സിരി ഡെവലപ്പറായ ബ്രണ്ടന്‍ ഫിക്വറ്റാണ് ഇക്കാര്യം യൂട്യൂബ് വീഡിയോ വഴി വിശദീകരിക്കുന്നത്.
'സിരി'യില്‍ നിന്ന് വൈപ്പര്‍ കമാന്‍ഡിലേക്ക് അയയ്‌ക്കുന്ന സന്ദേശം ഡിജിറ്റല്‍ സംവിധാനം വഴി പ്രവര്‍ത്തിക്കുന്ന കാര്‍ ബാറ്ററിയില്‍ എത്തുന്നതോടെയാണ വാഹനം സ്‌റ്റാര്‍ട്ട് ആകുകയും ഓഫ് ആകുകയും ചെയ്യുന്നത്. ആപ്പിള്‍ കഴിഞ്ഞ ദിവസം ഇന്ത്യയില്‍ പുറത്തിറക്കിയ പുതിയ ഐഫോണ്‍ 4 എസിന്റെ മുഖ്യ സവിശേഷതയാണ് 'സിരി'-പേഴ്‌സണല്‍ അസിസ്‌റ്റന്റ് സംവിധാനം. നിങ്ങളുടെ സംശയങ്ങളും ആവശ്യങ്ങളും ഒരു സുഹൃത്തിനോടെന്ന പോലെ നേരിട്ട് ചോദിക്കാവുന്ന ശബ്‌ദ സംവിധാനത്തിലുള്ള ആപ്‌ളിക്കേഷനാണ് 'സിരി'. ആപ്പിളും ഡിഎആര്‍പിഎയും ചേര്‍ന്നാണ് 'സിരി' വികസിപ്പിച്ചെടുത്തത്. ഐഫോണില്‍ 'സിരി' ആപ്‌ളിക്കേഷന്‍ ഓണ്‍ ആക്കിയ ശേഷം നമ്മുടെ ആവശ്യം അറിയിക്കുക. ഉദാഹരണത്തിന് അടുത്തുള്ള ഹോട്ടല്‍, എടിഎം, ഷോപ്പിംഗ് മാള്‍ എന്നിവയുടെ വിവരം അറിയാന്‍ ഇക്കാര്യം നമ്മള്‍ നേരിട്ട് ചോദിച്ചാല്‍ മതി. നൊടിയിടയില്‍ ഉത്തരവുമായി 'സിരി' നമ്മളെ സഹായിക്കും. ഭാവിയിലെ സെര്‍ച്ച് എന്‍ജിന്‍ എന്നാണ് ആപ്പിള്‍ 'സിരി'യെ വിശേഷിപ്പിക്കുന്നത്. 'സിരി' ആപ്‌ളിക്കേഷന്‍ ഉപയോഗിച്ച് ഒരു സെര്‍ച്ച് എന്‍ജിന്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. അത് യാഥാര്‍ത്ഥ്യമായാല്‍ ഗൂഗിള്‍ സെര്‍ച്ചിന് കനത്ത ഭീഷണിയായി 'സിരി' മാ
No comments:
Post a Comment